Wednesday, May 23, 2012   5:55 PM IST
Vaartha BlogRSS
Loading
സന്നിധാനത്ത് ഇന്ന് പടിപൂജ
Published : Tuesday, January 17, 2012
|
  
Text Size
ശബരിമല

തിരുവാഭരണമണിഞ്ഞ അയ്യപ്പസ്വാമിയുടെ ദര്‍ശനത്തിനു തിങ്കളാഴ്ചയും നിലയ്ക്കാത്ത ഭക്തജനപ്രവാഹം. ആന്ധ്ര പ്രദേശ്, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുടെ പ്രവാഹമാണു തുടരുന്നത്. നാളെ രാത്രി പുഷ്പാഭിഷേകം വരെ തിരുവാഭരണം ചാര്‍ത്തിയിട്ടുണ്ടാകും.

ചൊവ്വാഴ്ച പമ്പയിലും തിരക്ക് ക്രമാതീതമായിരുന്നു. പമ്പ, നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി, സന്നിധാനം, മാളികപ്പുറം, പാണ്ടിത്താവളം തുടങ്ങിയ സ്ഥലങ്ങളില്‍ പൊലീസ് തീര്‍ഥാടകര്‍ക്കാവശ്യമായ സുരക്ഷ കാര്യക്ഷമമാക്കി.

സന്നിധാനത്ത് ഇന്നലെ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങള്‍ എഴുന്നുള്ളത്തു നടത്തി. മാളികപ്പുറത്തമ്മയുടെ എഴുന്നള്ളിപ്പും നടന്നു. മാളികപ്പുറത്തു നിന്നു പതിനെട്ടാംപടിക്കു താഴെവരെയാണ് എഴുന്നള്ളിപ്പ്.

പതിനെട്ടാംപടി കഴുകി വൃത്തിയാക്കി. ഇരുകൂട്ടരും പടിയില്‍ കര്‍പ്പൂരാരാധന നടത്തി. ആലങ്ങാട്ട് സംഘം പതിനെട്ടാംപടിക്കു സമീപം ഉടച്ച നാളീകേരത്തിലാണു കര്‍പ്പൂരാഴി തെളിയിച്ചത്. ഇനി പ്രധാനപ്പെട്ട ക്ഷേത്ര ചടങ്ങുകളില്‍ ചിലത് മാളികപ്പുറത്താണ്.

ഇവിടെ ക്ഷേത്രമുറ്റത്തെ മണിമണ്ഡപത്തില്‍ നടക്കുന്ന കളമെഴുത്തും പാട്ടും തുടങ്ങി.

ശാസ്താവിന് ഇന്നും നാളെയും ഉദയാസ്തമന പൂജ. 17 മുതല്‍ പടിപൂജ തുടങ്ങും. നാലു ദിവസമാണ് ഇത്തവണത്തെ പടിപൂജ നടക്കുക. 19ന് ഉച്ചപൂജയോടനുബന്ധിച്ചു കളഭാഭിഷേകം.

Rate This News :
Latest News