അന്വേഷണ സംഘത്തെ മാറ്റിയിട്ടില്ല
Published : Tuesday,
January 17,
2012
കോഴിക്കോട്
കാസര്‍ഗോഡ് ഭൂമി തട്ടിപ്പു കേസിലെ അന്വേഷണ സംഘത്തെ മാറ്റിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണ സംഘത്തിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. ഒരു തരത്തിലുള്ള ഇടപെടലുമില്ല.
അന്വേഷണ ഉദ്യോഗസ്ഥരെല്ലാം പഴയവര്‍ തന്നെ. വിഎസ് പതിച്ചു നല്‍കിയ ഭൂമി ഭൂരഹിതരായ പാവങ്ങള്‍ക്കു വിതരണം ചെയ്യുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. വിഎസ് മുഖ്യമന്ത്രിയായിരിക്കെ ആലപ്പുഴയിലെ അയല്‍വാസിക്കു പെന്‍ഷന്‍ നല്‍കുന്നതില്‍ ചട്ടവിരുദ്ധമായി ഇടപെട്ടതു സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ആലോചിക്കാം.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മൂന്നാറില്‍ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് 1800 ഏക്കര്‍ പിടിച്ചെടുത്തു. ഇവിടം രണ്ടാഴ്ചയ്ക്കകം ജണ്ട കെട്ടും. സാറ്റലൈറ്റ് മാപ്പിങ്ങിനുള്ള നടപടികളും പുരോഗമിക്കുന്നു. മുന്‍പത്തെപ്പോലെ ഏറ്റെടുത്തെന്ന് പറഞ്ഞ് അന്യാധീനപ്പെടുന്ന രൂപത്തിലല്ല ഇപ്പോഴത്തെ ഏറ്റെടുക്കല്‍. പണ്ടുള്ളവര്‍ ചെയ്തതുപോലെ കൊട്ടുംകുരവുയമില്ല. പക്ഷേ, ഏറ്റെടുത്ത ഭൂമി സര്‍ക്കാരിന്‍റെതായിത്തന്നെ നിലനില്‍ക്കുന്നുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
Close...
Maximum Character Allowed -
4000