മാരുതി, ജിഎം വില കൂട്ടി
Published : Tuesday,
January 17,
2012
ന്യൂഡല്‍ഹി
രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, ജനറല്‍ മോട്ടോഴ്സ് എന്നിവര്‍ വാഹന വില വര്‍ധിപ്പിച്ചു. വിവിധ മോഡലുകളിലായി 17,000 രൂപയുടെ വര്‍ധനയാണു വരുത്തിയത്. രൂപയുടെ മൂല്യത്തില്‍ അടിക്കടി ഉണ്ടാകുന്ന വ്യതിചലനവും നിര്‍മാണ ചെലവു വര്‍ധിച്ചതുമാണു വില കൂട്ടാന്‍ കാരണം. മോഡലുകള്‍ക്കനുസരിച്ചു 0.3 ശതമാനം മുതല്‍ 3.4 ശതമാനം വരെ വില വര്‍ധിപ്പിച്ചതായി മാരുതി സുസുക്കി അറിയിച്ചു. ഡിസയറിന്‍റെ സ്റ്റാന്‍ഡേര്‍ഡ് മോഡലിനു വില വര്‍ദ്ധിപ്പിച്ചില്ല. സ്വിഫ്റ്റ് ഡീസലിനു 17,000 രൂപയാണു കൂട്ടിയത്. തിങ്കളാഴ്ച മുതല്‍ പുതിയ വില നിലവില്‍ വന്നു.
Close...
Maximum Character Allowed -
4000