Wednesday, May 23, 2012   5:57 PM IST
Vaartha BlogRSS
Loading
തെക്കേ ഇന്ത്യ വിറയ്ക്കുന്നു
Published : Wednesday, January 18, 2012
|
  
Text Size
ബംഗളൂരു

വടക്കേ ഇന്ത്യയെ നിശ്ചലമാക്കിയ കൊടുംതണുപ്പ് തെക്കേ ഇന്ത്യയിലേക്കും പടരുന്നു. 132 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത തണുപ്പാണു കര്‍ണാടകയില്‍ രേഖപ്പെടുത്തിയത്. മടിക്കേരിയില്‍ താപനില 4.8 ഡിഗ്രി സെല്‍ഷ്യസിലെത്തി. മൈസൂരില്‍ 120 വര്‍ഷത്തിനുള്ളില്‍ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന താപനില അനുഭപ്പെട്ടു. 7.7 ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയത്.

ആന്ധ്രയിലെ തീരദേശത്തും വടക്കന്‍ മേഖലയിലും ശീതക്കാറ്റ് ദുരിതം വിതയ്ക്കുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഏഴു പേര്‍ മരിച്ചു. ആന്ധ്രയിലെ അദിലാബാദില്‍ താപനില 3.7 ഡിഗ്രി സെല്‍ഷ്യസിലെത്തി.
Rate This News :
Latest News