20 തീര്‍ഥാടകര്‍ക്കു പരുക്ക്
Published : Wednesday,
January 18,
2012
പത്തനംതിട്ട
ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന 20 തീര്‍ഥാടകര്‍ക്കു വാഹനാപകടത്തില്‍ പരുക്ക്. ഒമ്പതു പേരുടെ നില ഗുരുതരം. തിരുവല്ലയ്ക്കു സമീപം തിരുമൂലപുരത്ത് എംസി റോഡില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരുക്കേറ്റവരെ പുഷ്പഗിരി മെഡിക്കല്‍ കോളെജിലും തിരുവല്ല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശിവാദ്, അരുണ്‍ ബാബു, സുഭാഷ്, വിഷ്ണു. ഡി., ബിപിന്‍ ബാബു, ബാബു. പി., ശ്രീലാല്‍, ലാല്‍ എന്നിവരെയാണു ഗുരുതര പരുക്കുകളോടെ പുഷ്പഗിരി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്. തിരുവല്ല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അമിത വേഗത്തില്‍ വന്ന ബസ് റോഡിലെ വളവില്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നെന്നു പ്രഥമിക റിപ്പോര്‍ട്ട്.
Close...
Maximum Character Allowed -
4000