ബാങ്ക് ഒഫ് ബറോഡ റിക്രൂട്ട്മെന്‍റ് ഒഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ്- പ്രൊജക്റ്റ് 2011-12ലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ഒഴിവുണ്ട്. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫെബ്രുവരി 14വരെ അപേക്ഷ സ്വീകരിക്കും.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റ് ഔട്ടും ബന്ധപ്പെട്ട സര്‍ട്ടിഫിക്കെറ്റുകളുടെ പകര്‍പ്പുകളും ഫെബ്രുവരി 21വരെ സ്വീകരിക്കും. ലക്ഷദ്വീപുകാരുടെ അപേക്ഷ ഫെബ്രുവരി 28വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ചുവടെ:
പോസ്റ്റ് കോഡ്- 01: ചീഫ് മാനെജര്‍ (ഫിനാന്‍സ്. സ്കെയില്‍- 4)- ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്യോഗ്യത
ബിരുദം. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഒഫ് ഇന്ത്യയില്‍ അസോസിയെറ്റ്/ഫെലോ.
പ്രൈവറ്റ്/പബ്ലിക് സെക്റ്റര്‍/ഫോറിന്‍/ബാങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ സീനിയര്‍ മാനെജ്മെന്‍റ് ഗ്രെയ്ഡ്/സ്കെയില്‍-4 തസ്തികയില്‍ കുറഞ്ഞത് എട്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ഒഴിവ്
15 ഒഴിവ് (എസ്സി- 02, എസ്ടി- 01, ഒബിസി- 04, ജനറല്‍- 08)
പ്രായം
21-40 വയസ്. 01/01/2012 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
പോസ്റ്റ് കോഡ്- 02: സീനിയര്‍ മാനെജര്‍ (ഫിനാന്‍സ്. സ്കെയില്‍- 3)- ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്
യോഗ്യത
ബിരുദം. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഒഫ് ഇന്ത്യയില്‍ അസോസിയെറ്റ്/ഫെലോ.
പ്രൈവറ്റ്/പബ്ലിക് സെക്റ്റര്‍/ഫോറിന്‍/ബാങ്കില്‍ ബന്ധപ്പെട്ട മേഖലയില്‍ മിഡില്‍ മാനെജ്മെന്‍റ് ഗ്രെയ്ഡ്/സ്കെയില്‍- 3 തസ്തികയില്‍ കുറഞ്ഞ് അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം.
ഒഴിവ്
25 ഒഴിവ് (എസ്സി- 04, എസ്ടി- 02, ഒബിസി- 06, ജനറല്‍- 13)
പ്രായം
21-40 വയസ്. 01/01/2012 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
അപേക്ഷാഫീസ്
300. എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും 50 മതി. ഓണ്‍ലൈനില്‍ ഫീസ് അടയ്ക്കണം. ഫെബ്രുവരി 14നു മുന്‍പു ഫീസ് അടയ്ക്കണം. ഫീസ് അടക്കേണ്ടതു സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതു മനസിലാക്കുക.
അപേക്ഷ
ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം. ബാങ്ക് ഒഫ് ബറോഡയുടെ
www.bankofbaroda.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷ അയയ്ക്കാം. വെബ്സൈറ്റിലെ നിര്‍ദേശങ്ങള്‍ മനസിലാക്കി അപേക്ഷ പൂരിപ്പിക്കുക.
ശമ്പളം, ആനുകൂല്യങ്ങള്‍, തെരഞ്ഞെടുപ്പ് തുടങ്ങിയ വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.