Wednesday, May 23, 2012   6:00 PM IST
Vaartha BlogRSS
Loading
ബോണ്ടിന്‍റെ സൂപ്പര്‍ കാറുകള്‍
Published : Thursday, January 19, 2012
|
  
Text Size
ആസ്റ്റണ്‍ മാര്‍ട്ടിനില്‍ ചീറിപ്പായു ന്നു ജെയിംസ് ബോണ്ട്. വില്ല ന്മാരെ തോല്‍പ്പിക്കാന്‍ അറിയാഞ്ഞിട്ടല്ല. വില്ലന്മാരെ പേടിച്ച് കാറില്‍ കയറിയതുമല്ല. ബോണ്ടിന് വേഗത ഹരമാണ്, കാറുകളും. അതിപ്പോ റോജര്‍ മൂറായാലും ഷോണ്‍ കോണറിയായാലും. തൊട്ടു തൊട്ടില്ല എന്ന മട്ടിലായി വില്ലന്മാര്‍. ബോണ്ടിന്‍റെ ചുണ്ടില്‍ പതിവു കുസൃതിച്ചിരി. പെട്ടെന്നാണ് കാറിന്‍റെ പിന്നില്‍ പുകക്കുഴലിന്‍റെ അടുത്തുനിന്നു രണ്ടു റോക്കറ്റുകള്‍ ചീറിപ്പാഞ്ഞ ത്. ദേ, കിടക്കുന്നു വില്ലന്മാരുടെ രണ്ടു കാറുകള്‍. തിയെറ്ററില്‍ ആരവം...

കഴിഞ്ഞ അമ്പതു വര്‍ഷമായി ജെയിം സ് ബോണ്ട് ചിത്രങ്ങള്‍ തിയെറ്ററുകളെ ഹരം കൊള്ളിക്കുന്നു. ആരും സ്വന്തമാക്കാന്‍ കൊതിക്കുന്ന കാറുകള്‍ ബോണ്ട് ചിത്രങ്ങളുടെ സവിശേഷത. തിയെറ്ററില്‍ നിന്നിറങ്ങിയാലും മനസില്‍ ആ കാറുകള്‍ ചീറിപ്പായുകയാവാം. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി 5വും റോള്‍സ് റോയ്സ് ഫാന്‍റം 3യുമൊക്കെ മനസിലിപ്പോഴും ഓടു ന്നു. ഇപ്പോള്‍ ചാനലുകളില്‍ പഴയ ബോണ്ട് ചിത്രങ്ങള്‍ കാണുമ്പോള്‍ അന്നത്തെ കാറുകളുടെ സവിശേഷത അറിയാനാണ് തോന്നുക.

ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജന്‍റായ ബോണ്ടിന്‍റെ കാറുകള്‍ പ്രദര്‍ശിപ്പിക്കു ന്നു ഇപ്പോള്‍ ബ്രിട്ടനില്‍. ഹാംപ്ഷെയറിലെ നാഷണല്‍ മോട്ടോര്‍ മ്യൂസിയത്തില്‍ കഴിഞ്ഞ അമ്പതു വര്‍ഷത്തിനിടെ ബോണ്ട് ഉപയോഗിച്ച അമ്പതു കാറുകള്‍ അണിനിരത്തിയിരിക്കുന്നു. ബോണ്ട് ആരാധകരും ഓട്ടൊമൊബൈല്‍ പ്രേമികളും ഏറെയെത്തുന്നു മ്യൂസിയത്തിലേക്ക്.

ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി 5ന്‍റെ ബോണറ്റില്‍ കയറിയിരുന്നു ഫോട്ടൊ യ്ക്കു പോസ് ചെയ്യുന്ന സുന്ദരിയെ എവിടെയോ കണ്ടു മറന്നതു പോലെ. പ്രായം സിക്റ്റി പ്ലസ് എങ്കിലും ചാമിങ്, ബ്യൂട്ടിഫുള്‍. മുന്‍ ബോണ്ട് നായിക ബ്രിട്ട് എക്ലാന്‍ഡ് ആണത്. ദ മാന്‍ വിത്ത് ഗോള്‍ഡണ്‍ ഗണ്ണില്‍ മേരി ഗുഡ്നൈറ്റിനെ അവതരിപ്പിച്ച അതേ ബ്രിട്ട്. ബോണ്ട് കാറുകളുടെ പ്രദര്‍ശന വേദി നാലു ബോണ്ട് സുന്ദരികളുടെ കൂട്ടായ്മകൂടിയായി. ബ്രിട്ട് എക്ലാന്‍ഡിനൊപ്പം എനൈസ് ഗെസണ്‍, ജെന്നി ഹാന്‍ലി, മാഡെലിന്‍ സ്മിത്ത് എന്നിവരും എത്തി. കാറുകള്‍ മാത്രമല്ല ബോട്ടുകള്‍ ഉള്‍പ്പെ ടെ ബോണ്ട് ചിത്രത്തിലെ മറ്റു ചില വാഹനങ്ങളും അണിനിരന്നു പ്രദര്‍ശനത്തില്‍.

Rate This News :
Latest News