Wednesday, May 23, 2012   6:01 PM IST
Vaartha BlogRSS
Loading
ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര
Published : Thursday, January 19, 2012
|
  
Text Size
കേപ് ടൗണ്‍

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി (3-0). മൂന്നാം മത്സരത്തില്‍ ലങ്കയെ അവര്‍ നാലു റണ്‍സിനു കീഴടക്കി. ആദ്യം ബാറ്റു ചെയ്ത സന്ദര്‍ശകര്‍ 266 റണ്‍സെടുത്തു. ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 5ന് 179 (34 ഓവര്‍) എന്ന നിലയില്‍ നില്‍ക്കെ മഴയെത്തി. തുടര്‍ന്നു ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയിയെ നിശ്ചയിച്ചു.

ഓപ്പണര്‍ ഉപുല്‍ തരംഗ (58), നുവാന്‍ കുലശേഖര (40), ക്യാപ്റ്റന്‍ തിലകരത്നെ ദില്‍ഷന്‍ (33), കുമാര്‍ സംഗക്കാര (38), ദിനേശ് ചന്ദിമല്‍ (36) എന്നിവര്‍ ലങ്കയ്ക്കുവണ്ടി ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു. മോണി മോര്‍ക്കല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

ഫാഫ് ഡു പ്ലെസിസ് (72) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. എ.ബി. ഡിവില്ലിയേഴ്സ് (39 നോട്ടൗട്ട്) ആതിഥേയ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ലസിത് മലിംഗയ്ക്കു രണ്ടു വിക്കറ്റ്.

Rate This News :
Latest News