കായിക താരങ്ങള്‍ക്ക് അവസരം
Published : Thursday,
January 19,
2012
കാര്യവട്ടം ലക്ഷ്മി ഭായ് നാഷണല്‍ കോളെജ് ഒഫ് ഫിസിക്കല്‍ എജ്യൂക്കേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അഥോറിറ്റി ഒഫ് ഇന്ത്യയുടെ കേരളത്തിലെ സെന്‍റര്‍ ഒഫ് എക്സലന്‍റ്സ് സ്കീമിലേക്കും സ്പോര്‍ട്സ് ട്രെയിനിങ് റെഗുലര്‍ സ്കീമിലേക്കും, അത്ലറ്റിക്സ്, സൈക്കിളിങ്, ലോണ്‍ ടെന്നിസ്, തായ്ക്വാണ്ടോ, ജിംനാസ്റ്റിക്സ്, സ്വിമ്മിങ് (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും), കബഡി, ഹോക്കി, ഹാന്‍റ് ബോള്‍, റെസലിങ്, വോളിബോള്‍ (പെണ്‍കുട്ടികള്‍ക്കുമാത്രം) എന്നീ വിഭാഗങ്ങളിലേക്കു കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നു.
14- 20 വയസിന് ഇടയില്‍ പ്രായമുള്ളവരും ജില്ല, സംസ്ഥാനതല മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ക്ക് സ്പോര്‍ട്സ് ട്രെയ്നിങ് സ്കീമിലേക്കും 18- 26നും മധ്യേ പ്രായമുള്ള, നാഷണല്‍ തല മത്സരങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്ക് (ഉദ്യോഗസ്ഥര്‍ക്കും) സെന്‍റര്‍ ഒഫ് എക്സലന്‍റ് സ്കീമിലേക്കും പങ്കെടുക്കാം. സ്വിമ്മിങ്ങില്‍ 12- 16 വയസിനും മധ്യേ, ജിംനാസ്റ്റിക്സില്‍ എട്ട്- 12 വയസിനും മധ്യേ.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു ശാസ്ത്രീയ പരിശീലനത്തിനു പുറമേ, താമസ സൗകര്യം, ഭക്ഷണം, സ്പോര്‍ട്സ് കിറ്റ്, മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാബാത്ത, വിദ്യാഭ്യാസ ചെലവ്, ഇന്‍ഷ്വറന്‍സ്, മെഡിക്കല്‍ ട്രീറ്റ്മെന്‍റ് എന്നിവ സ്പോര്‍ട്സ് അഥോറിറ്റി ഒഫ് ഇന്ത്യയുടെ നിയമപ്രകാരം സൗജന്യമായി നല്‍കും.
ജനുവരി 24, 25നു നടക്കുന്ന സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 24നു രാവിലെ എട്ടിനു കാര്യവട്ടത്തെ എല്‍എന്‍സിപിഇ ക്യാംപസില്‍ പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കെറ്റ് (പഞ്ചായത്ത് അല്ലെങ്കില്‍ കോര്‍പ്പറേഷനില്‍ നിന്ന്) കായിക നേട്ടത്തിനു ലഭിച്ച സര്‍ട്ടിഫിക്കെറ്റുകള്‍, റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, മെഡിക്കല്‍ സര്‍ട്ടിഫിക്കെറ്റ്, സ്പോര്‍ട്സ് കിറ്റ് എന്നിവയുമായി റിപ്പോര്‍ട്ട് ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471- 2415401.
Close...
Maximum Character Allowed -
4000