യാത്ര, വുള്‍ഫ് ലെയറിലേക്ക്
Published : Friday,
January 20,
2012
ആയിരത്തിതൊള്ളായിര ത്തി നാല്‍പ്പത്തഞ്ച് ഏപ്രില്‍ മുപ്പതിനു അഡോള്‍ഫ് ഹിറ്റ്ലര്‍ ആത്മഹത്യ ചെയ്തു. സഖ്യസേനയുടെ കൈയില്‍പ്പെടും എന്നുറപ്പായപ്പോഴായിരുന്നു അത്. സോവിയറ്റ് യൂണിയന്‍റെ സൈന്യത്തിനാണ് ഹിറ്റ്ല റിന്‍റെ മൃതദേഹം കിട്ടിയത്. അത് എന്തു ചെയ്യണം എന്നത് മുതിര്‍ ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കിട യില്‍ ചര്‍ച്ചയായി. ഇന്നും കൃത്യമാ യി ആര്‍ക്കും അറിയില്ല ഹിറ്റ്ലറിന്‍റെ ശരീരം എന്തു ചെയ്തെന്ന്. അഗ്നിക്കിരയാക്കി ചാരം ഒരു നദിയില്‍ ഒഴുക്കി എന്നാണ് ഏറ്റവും ശക്തമായ വാദം.
എല്ലാം രഹസ്യമാക്കി വയ്ക്കുമ്പോള്‍ സോവിയറ്റ് സൈന്യം ഒരു ന്യായീകരണം ഉന്നയിച്ചിരുന്നു. ഹിറ്റ്ലറിന് ഒരു ശവകുടീരം പാടില്ല, അതിന്‍റെ മുന്നിലേക്ക് ആ ഏകാധിപതിയുടെ ആരാധകരുടെ തീര്‍ഥാടനം ഭാവിയില്‍ സംഭവിക്കരുത്. സോവിയറ്റ് സേന അന്നെടുത്ത തീരുമാനത്തെ സാധൂകരിക്കുന്ന വാര്‍ത്ത വരുന്നു പോളണ്ടില്‍ നിന്ന്. നാസി ജര്‍മനിയുടെ ആക്രമണത്തിനു കീഴടങ്ങിയ പോളണ്ടി ന് ഹിറ്റ്ലറിന്‍റെ ജീവിതത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. പോളണ്ടിന്‍റെ വടക്കു കിഴക്കന്‍ കാടുകളില്‍ ഹിറ്റ്ലര്‍ നിര്‍മിച്ച ഒളിത്താവളത്തിലേക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ടൂറിസ്റ്റുകള്‍ പ്രവഹിക്കുന്നു. ഒരിക്കല്‍ ഹിറ്റ്ലറെ വധിക്കാന്‍ അദ്ദേഹത്തിന്‍റെ തന്നെ സൈന്യത്തില്‍പ്പെട്ട ജനറല്‍ ശ്രമിച്ചതും ഇവിടെ വച്ച്. ഈ സംഭവത്തെ അടിസ്ഥാനമാക്കിയെടുത്ത വാല്‍കൈര്‍ എന്ന സിനിമയും ഈ പ്രദേശത്തേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഇടയാക്കി.
ഒരിക്കല്‍ തങ്ങളെ ആക്രമിച്ചു കീഴടക്കിയ വ്യക്തിയുടെ പേരില്‍ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാന്‍ തയാറെടുക്കുന്നു പ്രാദേശിക ഭരണകൂടം. ചെന്നായ് പാളി എന്നോ മറ്റോ പരിഭാഷപ്പെടുത്താവുന്ന ഈ ഒളിത്താവളത്തിലാണ് രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അവസാന ഘട്ടത്തില്‍ ഹിറ്റ്ലര്‍ പ്രധാനപ്പെട്ട യോഗങ്ങള്‍ നടത്തിയ ത്. ഒളിച്ചിരിക്കാന്‍ പ്രത്യേക ബങ്കറുകളും ബോംബിങ്ങില്‍ നിന്നു രക്ഷപെടാനുള്ള സംവിധാനങ്ങളും ഇവിടെ തയാറാക്കിയിരുന്നു. കാടിന്‍റെ ഉള്‍ഭാഗത്ത് എണ്‍പതു കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു ഈ ഹൈഡ്ഔട്ട്.
ഒരിക്കല്‍ ജര്‍മന്‍ ഈസ്റ്റ് പ്രഷ്യ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥല ത്ത് 1940,41 കാലത്താണ് ഇതു നിര്‍മിച്ചത്. പവര്‍പ്ലാന്‍റ്, റെയ്ല്‍വെസ്റ്റേഷന്‍ എന്നിവ ഉള്‍പ്പെട്ട ഈ ഒളിത്താവളത്തിനു ചുറ്റും മൈന്‍ വിതറിയ രീതി പിന്നീട് സോവിയറ്റ്, അമെരിക്കന്‍ സൈനിക കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. യുദ്ധം കഴിഞ്ഞ് പിന്നെയും പത്തു വര്‍ഷമെടുത്തു ഇവിടെ നിന്ന് മൈനുകള്‍ പൂര്‍ണമായി നീക്കം ചെയ്യാന്‍.
ഹിറ്റ്ലറെ വധിക്കാന്‍ ജര്‍മന്‍ സൈന്യത്തിലെ കേണല്‍ ക്ലോസ് വെന്‍ സ്റ്റൗഫന്‍ബെര്‍ഗ് ശ്രമിച്ചത് ഇവിടെ വച്ചാണ്. ഇവിടെ ഒരു രഹസ്യയോഗത്തില്‍ പങ്കെടുക്കാന്‍ എത്തുമ്പോഴായിരുന്നു അത്. പരാജയപ്പെട്ട ആ ശ്രമത്തെക്കുറിച്ച് 2008ല്‍ പുറത്തു വന്ന വാല്‍കൈര്‍ എന്ന സിനിമ ഏറെ ശ്രദ്ധ നേടിയിരുന്നു. കേണല്‍ സ്റ്റൗഫന്‍ബെര്‍ഗായി അഭിനയിച്ചത് ടോം ക്രൂസ്. ആ ചിത്രത്തില്‍ വുള്‍ഫ് ലെയര്‍ ചിത്രീകരിച്ചിട്ടുണ്ട്.
1945ല്‍ നാസി സൈന്യം തന്നെ ഈ ഒളിത്താവളം നശിപ്പിക്കുകയായിരുന്നു. എന്നാല്‍ കാടിനുള്ളില്‍ അതിന്‍റെ അവശിഷ്ടങ്ങള്‍ ഹിറ്റ്ല റെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരു ന്നു. ആ പ്രദേശത്തിനു സംരക്ഷണം ഏര്‍പ്പെടുത്തി. തുടക്കത്തില്‍ മാധ്യമപ്രതിനിധികളാണ് കൂടുത ലും അവിടം സന്ദര്‍ശിച്ചിരുന്നത്. വാര്‍ത്തകളില്‍ നിന്നും ഫീച്ചറുകള്‍ നിന്നും വുള്‍ഫ് ലെയറിനെക്കുറിച്ച് അറിഞ്ഞ് കൂടുതല്‍ ആളുകള്‍ എത്തിത്തുടങ്ങി. ചരിത്രത്തിലേക്ക്, യുദ്ധത്തിന്‍റെ ഓര്‍മകളിലേക്ക്, ഹിറ്റ്ലര്‍ എന്ന ഏറ്റവും വിവാദ ഭരണാധികാരിയുടെ ജീവിതത്തിലേക്ക്...ഈ ഒളിത്താവളത്തിലേക്കുള്ള യാത്രയ്ക്ക് വഴികള്‍ പലത്.
വിനോദസഞ്ചാരികള്‍ കൂടുതല്‍ വന്നു തുടങ്ങിയതോടെ സൗകര്യങ്ങളും ആവശ്യമായി വന്നു. എന്നാല്‍ ഒരിക്കല്‍ രാജ്യത്തെ ആക്രമിച്ച, ഇപ്പോഴും ക്രൂരമായ ഓര്‍മ കള്‍ പോളണ്ടില്‍ അവശേഷിപ്പിക്കുന്ന ഹിറ്റ്ലറിന്‍റെ ഒളിത്താവളം മോടിപിടിപ്പിക്കാന്‍ കാശുമുട ക്കാന്‍ പോളണ്ടിലെ സര്‍ക്കാരിനു മടി. വിമര്‍ശനങ്ങളുണ്ടാവുമോ എന്നു സംശയം. അതുകൊണ്ടു തന്നെ ഈ പ്രദേശം സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം സ്പോട്ടാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ആദ്യ പടിയായി വുള്‍ഫ് ലെയറിനടുത്ത് ഒരു ഹോളിഡെ ഇന്‍ നിര്‍മിക്കാന്‍ താത്പ ര്യമുള്ളവര്‍ അപേക്ഷ നല്‍കാന്‍ പറഞ്ഞിരിക്കുന്നു വനം വകുപ്പ്.
ഈ പ്രദേശത്ത് സന്ദര്‍ശകര്‍ക്കു നിയന്ത്രണങ്ങള്‍ ഇല്ല. പൊതുജന ങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാം. എന്നാല്‍ ഉള്‍ക്കാട്ടിലേക്കുള്ള സഞ്ചാരം ഭയന്ന് കാടിന്‍റെ അതിര്‍ത്തി വരെ വന്നു തിരി ച്ചു പോകുന്നു പലരും. വുള്‍ഫ് ലെയറിലേക്കുള്ള റോഡു നന്നാക്കാനാണ് ആദ്യ ശ്രമം. എന്നാല്‍ ഒളിത്താവളത്തിന്‍റെ ദുരൂഹതയും അതിനു കാടു നല്‍കുന്ന നിഗൂഢത യും നഷ്ടമാകാതെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടത്തുകയെന്നു ഫോറസ്റ്റ് ഒഫിഷ്യല്‍ സിനോണ്‍ പിയോട്രോവിച് പറയു ന്നു. അധികം വൈകാതെ വുള്‍ഫ് ലെയറിലേക്കുള്ള വഴി തെളിയും. അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന ഭര ണാധികാരിയെത്തേടി ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും ഇനിയും സഞ്ചാരികള്‍ എത്തും ഈ കാട്ടുപാതയിലേക്ക്...
Close...
Maximum Character Allowed -
4000