Wednesday, May 23, 2012   6:04 PM IST
Vaartha BlogRSS
Loading
ഭക്ഷ്യനാണയപ്പെരുപ്പം -0.42%
Published : Friday, January 20, 2012
|
  
Text Size
ന്യൂഡല്‍ഹി

ജനുവരി ഏഴിന് അവസാനിച്ച വാരം ഭക്ഷ്യനാണയപ്പെരുപ്പം നെഗറ്റീവ് 0.42 ശതമാനത്തില്‍. സവാള, പച്ചക്കറി എന്നിവയുടെ വിലയിടിവാണു സൂചിക നെഗറ്റീവ് സോണില്‍ തുടരാന്‍ കാരണം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 16 ശതമാനത്തിനു മുകളിലായിരുന്നു സൂചിക. തൊട്ടുമുന്‍വാരം 2.90 ശതമാനമായിരുന്നു നിരക്ക്.

സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് സവാള വിലയില്‍ 75 ശതമാനത്തിലധികം ഇടിവുണ്ടായി. ഉരുളക്കിഴങ്ങ് വില 24% കുറഞ്ഞു. ഗോതമ്പ്, പച്ചക്കറി എന്നിവയുടെ വിലയില്‍ യഥാക്രമം 3.57 ശതമാനവും 45.81 ശതമാനവും ഇടിവ്. എന്നാല്‍ മറ്റു ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. പയര്‍ വര്‍ഗങ്ങളുടെ വിലയില്‍ 14.27% മുന്നേറ്റം. പാല്‍ വിലയില്‍ 11.48 ശതമാനവും മുട്ട, ഇറച്ചി, മത്സ്യം എന്നിവയുടെ വിലയില്‍ 19.64 ശതമാനവും വര്‍ധന രേഖപ്പെടുത്തി.

പഴവര്‍ഗങ്ങളുടെ വിലയില്‍ 10.03% മുന്നേറ്റം. അവശ്യവസ്തുക്കളുടെ വില സൂചിക 2.47 ശതമാനത്തിലെത്തി. തൊട്ടുമുന്‍വാരം 0.51%. മൊത്തവില സൂചികയില്‍ 20 ശതമാനത്തിലധികം സംഭാവന നല്‍കുന്നത് അവശ്യവസ്തുക്കളാണ്. ഭക്ഷ്യഇതര വസ്തുക്കളുടെ വില 1.29 ശതമാനത്തില്‍ നിന്ന് 1.84 ശതമാനമായി ഉയര്‍ന്നു. ഇന്ധന വില സൂചിക 14.45 ശതമാനത്തില്‍ തുടരുന്നു. ഡിസംബറില്‍ നാണയപ്പെരുപ്പം 7.47 ശതമാനമായി കുറഞ്ഞിരുന്നു.

ചൊവ്വാഴ്ച നടക്കുന്ന വായ്പാ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് പലിശ പരിഷ്കരിക്കില്ലെന്നാണു സൂചന. ഭക്ഷ്യനാണയപ്പെരുപ്പം കുറഞ്ഞെങ്കിലും മാനുഫാക്ചറിങ് മേഖലയിലെ ആശങ്കയാണു നിരക്ക് കുറയ്ക്കാതിരിക്കാന്‍ ബാങ്കിനെ പ്രേരിപ്പിക്കുന്നത്. മാര്‍ച്ചോടെ നാണയപ്പെരുപ്പം ആറു മുതല്‍ ഏഴു ശതമാനത്തിലെത്തുമെന്നാണു ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ കണക്ക്കൂട്ടല്‍.
Rate This News :
Latest News