Wednesday, May 23, 2012   6:04 PM IST
Vaartha BlogRSS
Loading
ശബരിമല ദര്‍ശനം ഇന്നു കൂടി
Published : Friday, January 20, 2012
|
  
Text Size
ശബരിമല

രണ്ടര മാസത്തെ തീര്‍ഥാടനത്തിനു സമാപ്തികുറിച്ചു ശബരിമല നട നാളെ അടയ്ക്കും. അതേസമയം ഇന്നു വരെ മാത്രമാണ് അയ്യപ്പന്‍മാര്‍ക്കു ദര്‍ശനം അനുവദിച്ചിട്ടുള്ളത്. ഇന്നു രാത്രി എട്ടു വരെ മാത്രമേ ഭക്തരെ പമ്പയില്‍നിന്നു മല കയറാന്‍ അനുവദിക്കു. നെയ്യഭിഷേകം ഇന്നലെയോടെ സമാപിച്ചു.

നാളെ രാവിലെ നട തുറന്ന ശേഷം അഭിഷേകം, നിവേദ്യം, ഗണപതിഹോമം എന്നിവ നടക്കും. തുടര്‍ന്നു തിരുവാഭരണം തിരിച്ചെഴുന്നള്ളിപ്പ്. രാവിലെ എഴിനു പന്തളം രാജ പ്രതിനിധി അയ്യപ്പ ദര്‍ശനം നടത്തും. തുടര്‍ന്നു ഹരിവരാസനം പാടി നട അടയ്ക്കും. ഇന്നലെ സന്നിധാനത്തു കളഭാഭിഷേകം നടന്നു.
Rate This News :
Latest News