കിര്‍ത്താഡ്സ് പ്രൊജക്റ്റില്‍ ഒഴിവ്
Published : Friday,
January 20,
2012
കേരളത്തിലെ പ്രാക്തന ഗോത്രവര്‍ഗക്കാരുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനു 13ാം ധനകാര്യകമ്മിഷന്‍ പ്രത്യേക ഗ്രാന്‍ഡ് ഉപയോഗിച്ചുള്ള പദ്ധതി നടത്തിപ്പിനു കോഴിക്കോട് കിര്‍ത്താഡ്സ് ഓഫിസില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പ്രൊജക്റ്റില്‍ പ്രൊജക്റ്റ് ഓഫിസര്‍, ഡെവലപ്മെന്‍റ് മീഡിയേറ്റേഴ്സ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 31 ഒഴിവ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31.
1. റിസെര്‍ച്ച് ഓഫിസര്‍
യോഗ്യത: ആന്ത്രൊപോളജി/സോഷ്യോളജിയില്‍ രണ്ടാം ക്ലാസ് മാസ്റ്റര്‍ ഡിഗ്രി (മലയാളം). പ്രാക്തന ഗോത്രവര്‍ഗം, പട്ടികവര്‍ഗം/പട്ടികജാതി എന്നീ വിഭാഗത്തിലുള്ളവര്‍ക്കു യഥാക്രമം നിയമനത്തില്‍ മുന്‍ഗണന.
ശമ്പളം: ~20000. ഒഴിവ്: 07. പ്രായം: 22-35 വയസ്. 2012 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികവിഭാഗക്കാര്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും നിയമാനുസൃത ഇളവ്.
പേര്, വിലാസം, യോഗ്യത, സമുദായം, പ്രായം, ഗവേഷണം /ജോലി പരിചയം തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ടൈപ്പ് ചെയ്ത് അപേക്ഷ തയാറാക്കുക. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സര്‍ട്ടിഫിക്കെറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അയയ്ക്കണം.
2. ഡെവലപ്മെന്‍റ് മീഡിയേറ്റേഴ്സ്
യോഗ്യത: ബിരുദം. പ്രാക്തന ഗോത്രവര്‍ഗം, പട്ടികവര്‍ഗം/പട്ടികജാതി വികസന രംഗത്തു പ്രവൃത്തിപരിചയമുള്ളവര്‍ക്കു യഥാക്രമം മുന്‍ഗണന ലഭിക്കും. ശമ്പളം: ~7000. ഒഴിവ്: 24. പ്രായം: 18-35 വയസ്. 2012 ജനുവരി ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
പട്ടിക വിഭാഗക്കാര്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവ്. കേരളത്തിലെ പ്രാക്തന ഗോത്രവര്‍ഗ കോളനി മേഖലയില്‍ നടത്തുന്ന പ്രത്യേക പദ്ധതികളുടെ രൂപീകരണം, നടത്തിപ്പ്, ഏകോപനം, അവലോകനം എന്നിവയില്‍ സെക്റ്ററല്‍ ഓഫിസര്‍മാരെ സഹായിക്കുകയാണു ജോലി.
പേര്, വിലാസം, യോഗ്യത, ജാതി, വയസ്, ഗവേഷണം/പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കെറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കുക.
വിലാസം: ഡയറക്റ്റര്‍, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്റ്ററുടെ ഓഫിസ്, വികാസ് ഭവന്‍, തിരുവനന്തപുരം- 695 033.
Close...
Maximum Character Allowed -
4000