ജലം ഊറ്റലിനെതിരേ മാര്‍ച്ച്
Published : Saturday,
January 21,
2012
ഗുരുവായൂര്‍
കണ്ടാണശ്ശേരി പ്രദേശത്തു നിന്ന് അമിതമായി ജലം ഊറ്റിവില്‍പ്പന നടത്തുന്നതിനെതിരേ പൗരസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫിസിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തി.
ജലം ഊറ്റിവില്‍പ്പന നടത്തുന്നതിനു സ്വകാര്യ വ്യക്തിക്കു പഞ്ചായത്ത് നല്‍കിയിട്ടുള്ള ലൈസന്‍സ് റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇന്നലെ മാര്‍ച്ച് നടത്തിയത്.
മറ്റം സെന്‍ററില്‍ നിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫിസിനു മുന്നിലെത്തിയശേഷം നടന്ന ധര്‍ണ പ്രൊഫ.പി. നാരായണന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം വി.കെ.ദാസന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.ബാലന്‍, ടി.കെ. വാസു, ബിജെപി നിയോജകമണ്ഡലം ട്രഷര്‍ ദാമോദരന്‍, വി. മനോജ്കുമാര്‍, മുകേഷ് കോങ്ങണ്ണൂര്‍, എ.ഡി. ആന്‍റോ മാസ്റ്റര്‍, സി.എഫ്. ജോര്‍ജ്ജ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Close...
Maximum Character Allowed -
4000