വ്യാപാരിയെ ഭീഷണിപ്പെടുത്തി കവര്‍ച്ച: ആറംഗ സംഘം അറസ്റ്റില്‍
Published : Saturday,
January 21,
2012
കൊച്ചി
വ്യാപാരിയേയും ഭാര്യയേയും ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്ന ആറംഗ സംഘത്തെ എറണാകുളം നോര്‍ത്ത് പൊലീസ് പിടികൂടി. രാമേശ്വരം പാണ്ടിക്കുടി തൈക്കല്‍ വീട്ടില്‍ ലൂതര്‍ബെന്‍ എന്ന ബെന്‍ (23), രാമേശ്വരം നസ്രേത്ത് തോപ്പുംപടി ചെറിയ പറമ്പില്‍ വീട്ടില്‍ ടിറ്റോ ഡേവീസ് (21), തോപ്പുംപടി നോര്‍ത്ത് മൂലങ്കുഴി അത്തിപ്പൊഴി വീട്ടില്‍ ജയറോഷ് എന്ന ജറോം (20), തോപ്പുംപടി വില്ലെജില്‍ പടിഞ്ഞാറേ വീട്ടില്‍ ഇമ്മാനുവല്‍ എന്ന ജിബിന്‍ (18), തോപ്പുംപടി കൊടുവത്തുംപറമ്പ് വീട്ടില്‍ ഇര്‍ഫാന്‍ ഹബീബ് (27), പള്ളുരുത്തി പരോടത്തുപറമ്പില്‍ അഷ്ക്കര്‍ (25) എന്നിവരാണ് പിടിയിലായത്.
ഡിസംബര്‍ 29ന് എറണാകുളം ബ്രോഡ്വേയിലെ മലഞ്ചരക്ക് വ്യാപാരക്കട അടച്ച ശേഷം കാറില്‍ വീട്ടിലേക്ക് മടങ്ങിയ സുരേഷ് മൊറാര്‍ജിയെ മോട്ടോര്‍ സൈക്കിളിലെത്തിയ സംഘം ഭീഷണിപ്പെടുത്തി ബാഗിലുണ്ടായിരുന്ന 1,45,000 രൂപയും രണ്ടര പവന്‍ തൂക്കം വരുന്ന ആറ് സ്വര്‍ണ മോതിരങ്ങളും മൂന്ന് മൊബൈല്‍ ഫോണുകളും തട്ടിയെടുക്കുകയായിരുന്നു. 2,55,000 രൂപയുടെ സാധനങ്ങളാണ് പ്രതികള്‍ കൈക്കലാക്കിയത്. കലൂര്‍ ജഡ്ജസ് അവന്യൂ റോഡിലായിരുന്നു സംഭവം.
പ്രതികള്‍ ഉപയോഗിച്ച തോക്ക്, വാള്‍ എന്നിവയും തട്ടിയെടുത്ത ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിന് ഒരാഴ്ച മുന്‍പ് തന്നെ പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തിരുന്നു. കട അടച്ച് മടങ്ങുന്ന സമയം മനസിലാക്കിയ പ്രതികള്‍ സംഭവ ദിവസം ബൈക്കുകളിലെത്തിയാണ് കൃത്യം നിര്‍വഹിച്ചത്. മൂന്ന് ദിവസം മുന്‍പ് ഇവര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം ബാഗ്ലൂരില്‍ പോയി ആഡംബര ജീവിതം നയിച്ചു തിരികെ എത്തിയപ്പോഴാണ് പൊലീസിന്‍റെ പിടിയിലായത്.
സിറ്റി പൊലീസ് കമ്മീഷണര്‍ എം.ആര്‍. അജിത് കുമാറിന്‍റേയും ഡെപ്യൂട്ടി കമ്മിഷണര്‍ ഗോപാല കൃഷ്ണപിള്ളയുടേയും നിര്‍ദ്ദേശ പ്രകാരം അസി. കമ്മിഷണര്‍ സുനില്‍ ജേക്കബിന്‍റെ നേതൃത്വത്തില്‍ നോര്‍ത്ത് സിഐ ബി. രാജന്‍, എസ്ഐ എസ്. വിജയശങ്കര്‍, എഎസ്ഐ തോമസ്, പൊലീസുകാരായ ജേക്കബ്, ജേക്കബ് മാണി, സലീം, സുദര്‍സന ബാബു, സേവ്യര്‍, കലേഷ് കുമാര്‍, ദിലീപ്, ജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.
Close...
Maximum Character Allowed -
4000