പ്രത്യേക മന്ത്രിസഭായോഗം
Published : Saturday,
January 21,
2012
കോഴിക്കോട്
ജനസമ്പര്‍ക്ക പരിപാടികളിലെ അനുഭവങ്ങള്‍ പരിഗണിച്ച് നിലവിലുള്ള സംവിധാനത്തില്‍ മാറ്റം വരുത്താനും പരിഹാര നടപടികളെടുക്കാനുമായി ഫെബ്രുവരി ഒന്നിന് പ്രത്യേക മന്ത്രിസഭായോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കലക്റ്ററേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കോഴിക്കോട് ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
13 ജില്ലകളില്‍ ഇതിനകം പരിപാടി പൂര്‍ത്തിയായി. ഇടുക്കിയില്‍ മാത്രമാണ് ഇനി നടത്താനുള്ളത്. ബിപിഎല്‍ ലിസ്റ്റിലെ മാനദണ്ഡങ്ങളിലെ ഇളവ്, പട്ടയം തുടങ്ങിയ കാര്യങ്ങളാണ് ജനസമ്പര്‍ക്ക പരിപാടികളില്‍ ഏറെയും ഉന്നയിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
Close...
Maximum Character Allowed -
4000