Wednesday, May 23, 2012   6:09 PM IST
Vaartha BlogRSS
Loading
ആശങ്ക രേഖപ്പെടുത്തി
Published : Saturday, January 21, 2012
|
  
Text Size
ന്യൂയോര്‍ക്ക്

താലിബാനുമായി രഹസ്യ കരാര്‍ ഉണ്ടാക്കാന്‍ യുഎസ് തയാറാകുന്നുവെന്ന വാര്‍ത്തയില്‍ അഫ്ഗാനിസ്ഥാന്‍ ആശങ്ക രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന്‍ ഇതിനായുള്ള ചര്‍ച്ചകളില്‍ ഇടനിലക്കാരനാകുന്നുവെന്നും അഫ്ഗാന്‍ അധികൃതര്‍. ഖത്തറിലെ താലിബാന്‍റെ രാഷ്ട്രീയ ഓഫിസ് വഴിയാണത്രെ ചര്‍ച്ചകള്‍ നടക്കുന്നത്. അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായിയുടെ ഉദ്യോഗസ്ഥ തലവന്‍ അബ്ദുള്‍ കരിം ഖുറം ഇതു സംബന്ധിച്ച ആശങ്ക വെളിപ്പെടുത്തിക്കഴിഞ്ഞു. ന്യൂയോര്‍ക്ക് ടൈംസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

അഫ്ഗാന്‍ അധികൃതരെ കാര്യങ്ങള്‍ വ്യക്തമായി അറിയിക്കുന്നില്ല. രഹസ്യ കരാറിനെപ്പറ്റി കൃത്യമായ വിവരങ്ങള്‍ അറിയിക്കണമെന്ന് അബ്ദുള്‍ കരീം ഖുറം ആവശ്യപ്പെട്ടു. താലിബാനുമായുള്ള കരാര്‍ ഉണ്ടാക്കുന്നതില്‍ പാക്കിസ്ഥാന്‍റെ പങ്ക് വ്യക്തമാക്കണം. താലിബാന്‍റെ പ്രധാന നേതാക്കളെല്ലാം താമസിക്കുന്നതു പാക്കിസ്ഥാനിലാണ്. ഖത്തറിലെത്തുന്ന താലിബാന്‍ നേതാക്കള്‍ക്കു പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ നല്ല സഹകരണം ലഭിക്കുന്നുണ്ടെന്നും ഹറം പറഞ്ഞു. സമാധാന കരാര്‍ അഫ്ഗാനിസ്ഥാന്‍റെ നേതൃത്വത്തിലല്ല ഉണ്ടാക്കുന്നതെങ്കില്‍ അതു ശരിയായതാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate This News :
Latest News