Wednesday, May 23, 2012   6:11 PM IST
Vaartha BlogRSS
Loading
ESIC ക്ലര്‍ക്ക്, എംടിഎസ്
Published : Saturday, January 21, 2012
|
  
Text Size
എംപ്ലോയ്സ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍റെ (ഇഎസ്ഐസി) ജയ്പുര്‍ റീജ്യനില്‍ അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷിക്കാം. 73 ഒഴിവുകളുണ്ട്. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. ജനുവരി 31 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ചുവടെ:

1. അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (യുഡിസി)

യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത. കംപ്യൂട്ടര്‍ (ഓഫിസ് സ്യൂട്ട്സ്, ഡാറ്റാ ബേസിസ്) പരിജ്ഞാനം

ഒഴിവ്: 28 (സംവരണം സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ളതു മനസിലാക്കുക). ശമ്പളനിരക്ക്: ~5200-20200. ഗ്രെയ്ഡ് പേ ~2400. പ്രായം: 18-27 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും ഒബിസിക്കും വികലാംഗര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും ഡിപ്പാര്‍ട്ട്മെന്‍റ് സര്‍വീസിലുള്ളവര്‍ക്കും ചട്ടപ്രകാരമുള്ള ഇളവ്.

2. മള്‍ട്ടി ടാസ്കിങ് സ്റ്റാഫ് (എംടിഎസ്)

യോഗ്യത: മെട്രിക്കുലേഷന്‍ ജയം അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

ഒഴിവ്: 45 (സംവരണം സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ളതു മനസിലാക്കുക). ശമ്പളനിരക്ക്: 5200-20200. ഗ്രെയ്ഡ് പേ 1800. പ്രായം: 18-25 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും ഒബിസിക്കും വികലാംഗര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും ഡിപ്പാര്‍ട്ട്മെന്‍റ് സര്‍വീസിലുള്ളവര്‍ക്കും ചട്ടപ്രകാരമുള്ള ഇളവ്.
അപേക്ഷാഫീസ്
1. യുഡിസി- 225.

2. എംടിഎസ്- 125.

വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ മനസിലാക്കി അപേക്ഷാഫീസ് അടയ്ക്കുക. എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും ഡിപ്പാര്‍ട്ട്മെന്‍റ് അപേക്ഷകര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷാഫീസില്ല.

അപേക്ഷ

ഓലൈനില്‍ അപേക്ഷിക്കാം. ഇഎസ്ഐസിയുടെ www.esicrajasthan.com  എന്ന വെബ്സൈറ്റിലൂടെ അപേക്ഷ അയയ്ക്കാം. വെബ്സൈറ്റിലെ നിര്‍ദേശങ്ങള്‍ മനസിലാക്കി അപേക്ഷ സമര്‍പ്പിക്കുക.

തെരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം കോര്‍പ്പറേഷന്‍റ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.
Rate This News :
Latest News