Wednesday, May 23, 2012   6:11 PM IST
Vaartha BlogRSS
Loading
9.5 ശതമാനം വളര്‍ച്ച നേടും
Published : Sunday, January 22, 2012
|
  
Text Size
മുംബൈ

2013ഓടെ ഇന്ത്യ 9.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനം ഏണസ്റ്റ് ആന്‍ഡ് യങ്. ഈ വര്‍ഷം 6.8 ശതമാനവും അടുത്ത വര്‍ഷം എട്ടു ശതമാനവും വളര്‍ച്ചയാണു പ്രതീക്ഷിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു ശക്തമായ തിരിച്ചു വരവു നടത്തുന്നതോടെയാണ് ഇന്ത്യ മികച്ച നേട്ടം കൈവരിക്കുന്നത്. പലിശ നിരക്കുകള്‍ കുറയുന്നത് അനുകൂല ഘടകമാണ്. ഇതോടെ നിക്ഷേപം ഉയരുകയും കയറ്റുമതി വര്‍ധിക്കുകയും ചെയ്യും. ആഭ്യന്തര ഡിമാന്‍ഡും വിദേശ ഡിമാന്‍ഡും കൂടുന്നതോടെ വളര്‍ച്ച എളുപ്പമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Rate This News :
Latest News