ആദ്യ കെട്ടിട നിര്‍മാണം മാര്‍ച്ചില്‍
Published : Monday,
January 23,
2012
തിരുവനന്തപുരം
സ്മാര്‍ട്ട്സിറ്റി പദ്ധതിയിലെ ആദ്യ കെട്ടിടത്തിന്‍റെ നിര്‍മാണം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് എംഡി ബാജു ജോര്‍ജ്. 20 മാസം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാകുമെന്നു കരുതുന്നു. സ്മാര്‍ട്ട് സിറ്റി പവലിയന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ച കാലയളവില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. വരുന്ന മൂന്നാഴ്ചക്കുള്ളില്‍ ഇതു പൂര്‍ത്തിയാകും. ടീകോം ലക്ഷ്യമിട്ട പോലെ കേരളത്തില്‍ പ്രവര്‍ത്തനങ്ങള്‍ നീങ്ങുന്നില്ല. ഇതേക്കുറിച്ചു കമ്പനി പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Close...
Maximum Character Allowed -
4000