വിടുതല്‍ ഹര്‍ജി ഫെബ്രുവരി ഒന്നിന്
Published : Monday,
January 23,
2012
ബംഗളൂരു
പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി പരിഗണിക്കുന്നതു ഫെബ്രുവരി ഒന്നിലേക്കു മാറ്റി. അന്നേ ദിവസം ഹര്‍ജിക്കെതിരെയുളള പ്രോസിക്യൂഷന്‍റെ വാദങ്ങള്‍ സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. ബംഗളൂരു പരപ്പന അഗ്രഹാര കോടതിയാണു കേസ് പരിഗണിച്ചത്.
സ്ഫോടന പരമ്പര കേസുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചാണു മഅദനി ഹര്‍ജി നല്‍കിയത്. ബംഗളൂരു സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന മഅദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി നേരത്തേ തളളിയിരുന്നു. 2010 ഓഗസ്റ്റ് മുതല്‍ പരപ്പന അഗ്രഹാര ജയിലിലാണു മഅദനി.
Close...
Maximum Character Allowed -
4000