Wednesday, May 23, 2012   6:15 PM IST
Vaartha BlogRSS
Loading
എജ്യൂക്കേഷനില്‍ ഡിപ്ലോമ
Published : Monday, January 23, 2012
|
  
Text Size
ഡിപ്ലോമ ഇന്‍ എജ്യൂക്കേഷന്‍ (ഡിഎച്ച്എച്ച്എംആര്‍ ആന്‍ഡ് വിഐ) ദ്വിവത്സര കോഴ്സിലേക്ക് 2012-13 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ ഏപ്രിലില്‍ അഖിലേന്ത്യ ഓണ്‍ലൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നടത്തും.

ഹയര്‍ സെക്കന്‍ഡറി (പ്ലസ് ടു)/ തത്തുല്യ യോഗ്യതയുള്ളവര്‍ക്കും പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോമത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും മെമ്പര്‍ സെക്രട്ടറി, റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ പേരില്‍ ന്യൂഡല്‍ഹിയില്‍ മാറുന്ന 500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം (എസ് സി/എസ്ടി, വികലാംഗര്‍ 300 രൂപ) അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28.

അപേക്ഷാഫോം www.reabecouncil.nic.in  എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. ഓണ്‍ലൈനിലും അപേക്ഷ സമര്‍പ്പിക്കാം.
പ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ക്ക്: ഫോണ്‍:0471- 2418524, 9745096657.
Rate This News :
Latest News