Wednesday, May 23, 2012   6:16 PM IST
Vaartha BlogRSS
Loading
ബാങ്ക് ഒഫ് ഇന്ത്യയില്‍ ഓഫിസര്‍
Published : Monday, January 23, 2012
|
  
Text Size
ബാങ്ക് ഒഫ് ഇന്ത്യ ജനറല്‍ ബാങ്കിങ് ഓഫിസര്‍ തസ്തികയിലെ 1800 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം. ജനുവരി 31 വരെ അപേക്ഷ സ്വീകരിക്കും.

2011 സെപ്റ്റംബര്‍/നവംബറില്‍ ഐബിപിഎസ് നടത്തിയ കോമണ്‍ റിട്ടണ്‍ എക്സാമിനേഷന്‍ (സിഡബ്ല്യുഇ) സ്കോര്‍ കാര്‍ഡ്, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ ചുവടെ:

തസ്തിക: ജനറല്‍ ബാങ്കിങ് ഓഫിസര്‍ (ജെഎംജിഎസ്- 1)

ഒഴിവ്: 1800 ഒഴിവ് (എസ്സി- 286, എസ്ടി- 184, ഒബിസി- 460, ജനറല്‍- 870. വികലാംഗര്‍ക്ക് 54 ഒഴിവു സംവരണം ചെയ്തിരിക്കുന്നു. ഒഴിവുകള്‍, സംവരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍).

യോഗ്യത

കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും ചട്ടപ്രകാരമുള്ള ഇളവ്.

2011 സെപ്റ്റംബര്‍/നവംബറില്‍ ഐബിപിഎസ് പ്രൊബേഷനറി ഓഫിസര്‍/മാനെജ്മെന്‍റ് ട്രെയ്നിക്കു വേണ്ടി നടത്തിയ കോമണ്‍ റിട്ടണ്‍ എക്സാമിനേഷന്‍ (സിഡബ്ല്യുഇ) സ്കോര്‍ കാര്‍ഡ്. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രായം

21-30 വയസ്. എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗര്‍ക്കു പത്തും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും. വിമുക്തഭടന്‍, മറ്റ് അര്‍ഹരായവര്‍ക്കു ചട്ടപ്രകാരമുള്ള ഇളവ്. ഇളവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍.

അപേക്ഷാഫീസ്

200. വെബ്സൈറ്റില്‍ നിന്നു ചലാന്‍ രസീത് ഡൗണ്‍ലോഡ് ചെയ്ത് ബാങ്ക് ഒഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ അപേക്ഷാഫീസ് അടയ്ക്കാം. തെരഞ്ഞെടുപ്പ്

2011 സെപ്റ്റംബര്‍/നവംബറില്‍ ഐബിപിഎസ് പ്രൊബേഷനറി ഓഫിസര്‍/മാനെജ്മെന്‍റ് ട്രെയ്നിക്കു വേണ്ടി നടത്തിയ കോമണ്‍ റിട്ടണ്‍ എക്സാമിനേഷന്‍ (സിഡബ്ല്യുഇ) സ്കോര്‍ കാര്‍ഡ്, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഇന്‍റര്‍വ്യൂ കേന്ദ്രങ്ങള്‍ പിന്നീട് അറിയിക്കും.

അപേക്ഷ

ഓലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം. ബാങ്ക് ഒഫ് ഇന്ത്യയുടെ  www.bankofindia.co.in  എന്ന വെബ്സൈറ്റിലൂടെ അപേക്ഷ അയയ്ക്കാം. അപേക്ഷ പൂരിപ്പിക്കേണ്ടതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍.

തെരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.
Rate This News :
Latest News