Wednesday, May 23, 2012   6:16 PM IST
Vaartha BlogRSS
Loading
അറ്റാദായത്തില്‍ വര്‍ധന
Published : Tuesday, January 24, 2012
|
  
Text Size
കൊച്ചി

മൂന്നാം ക്വാര്‍ട്ടറില്‍ ഫെഡറല്‍ ബാങ്കിന്‍റെ അറ്റാദായം 41.07% വര്‍ധിച്ച് 202 കോടിയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 143 കോടി. മൊത്തം വരുമാനം 40.33% ഉയര്‍ന്ന് 1,604.76 കോടിയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,143.57 കോടി. അറ്റ പലിശ മാര്‍ജിന്‍ 3.94%. മൊത്തം നിക്ഷേപം 26.63% വര്‍ധിച്ച് 46,742.46 കോടിയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 36,913.53 കോടി. അഡ്വാന്‍സസ് 18% വര്‍ധിച്ച് 33,206.07 കോടിയായി. മുന്‍വര്‍ഷം മൂന്നാം ക്വാര്‍ട്ടറില്‍ 28,240.02 കോടി.നിക്ഷേപം 41.82% വര്‍ധിച്ച് 13,147 കോടിയില്‍ നിന്ന് 18,645 കോടിയായി. അറ്റ നിഷ്ക്രിയ ആസ്തി 243.64 കോടി.

ആസ്തിയില്‍ നിന്നുള്ള ശരാശരി വരുമാനം 1.30 ശതമാനത്തില്‍ നിന്ന് 1.41 ശതമാനമായി. പ്രതി ഓഹരി വരുമാനം 33.47ല്‍ നിന്ന് 47.21ല്‍. പ്രതി ഓഹരി ബുക്ക് വാല്യു 330.19%. മൂലധന പര്യാപ്തത അനുപാതം 15.91%. ഓഹരിയില്‍ നിന്നുള്ള വരുമാനം 11.37 ശതമാനത്തില്‍ നിന്ന് 14.56 ശതമാനമായി. മൊത്തം ബിസിനസ് 22.71% വര്‍ധിച്ച് 79,948 കോടിയായി. എന്‍ആര്‍ഐ നിക്ഷേപം 35% വര്‍ധിച്ച് 10,546 കോടിയായി. റീട്ടെയ്ല്‍ നിക്ഷേപം 27.25% കൂടി 38,678 കോടിയായി. കാസാ നിക്ഷേപത്തില്‍ 22% വര്‍ധന. അഞ്ചു സംസ്ഥാനങ്ങളില്‍ വിപുലീകരണത്തിനൊരുങ്ങുന്ന ബാങ്കിനു 835 ബ്രാഞ്ചുകളും 891 എടിഎമ്മുകളുമുണ്ട്.

Rate This News :
Latest News