സ്കില്‍ ഡെവലപ്മെന്‍റ് അക്കാഡമി
Published : Tuesday,
January 24,
2012
തിരുവനന്തപുരം
തൊഴില്‍ വകുപ്പിന്‍റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കേരള അക്കാഡമി ഫൊര്‍ സ്കില്‍ എക്സലന്‍സും സ്മാര്‍ട്ട് സിറ്റി കൊച്ചിയും സംയുക്തമായി വിവിധ മേഖലകളില്‍ സ്കില്‍ ഡെവലപ്മെന്‍റ് അക്കാഡമി സ്ഥാപിക്കും. തൊഴില്‍മന്ത്രി ഷിബു ബേബി ജോണും സ്മാര്‍ട്സിറ്റി എംഡി ബാജു ജോര്‍ജും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ചു തത്വത്തില്‍ ധാരണയായത്.
സംസ്ഥാന സര്‍ക്കാരിന്‍റെ പൂര്‍ണ നിയന്ത്രണത്തിലാണു കേരള അക്കാഡമി ഓഫ് സ്കില്‍സ് എക്സലന്‍സ് (കെഎഎസ്ഇ) പ്രവര്‍ത്തിക്കുക. തൊഴിലില്ലാത്ത അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്കു വിവിധ മേഖലയില്‍ പ്രാവീണ്യം നല്‍കുന്ന തരത്തിലായിരിക്കും സ്കില്‍ ഡെവലപ്മെന്‍റ് അക്കാഡമി പ്രവര്‍ത്തിക്കുകയെന്നു തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ റീട്ടെയ്ല്‍, ടൂറിസം, ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി, ഐടി, ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, മീഡിയ തുടങ്ങിയ വിഭാഗങ്ങളിലാണു സ്കില്‍ ഡെവലപ്മെന്‍റ് അക്കാഡമി പ്രവര്‍ത്തനങ്ങള്‍.
വിവിധ മേഖലയില്‍ ആഗോളതലത്തില്‍ തന്നെ യുവാക്കളെ പരിശീലിപ്പിച്ചു പ്രാപ്തരാക്കാന്‍ സ്കില്‍ ഡെവലപ്പപ്മെന്‍റ് അക്കാഡമി വഴി സാധിക്കും. അന്താരാഷ്ട്ര നിലവാരമുള്ള വിവിധ സാങ്കേതിക സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയായിരിക്കും അക്കാഡമി വികസിപ്പിച്ചെടുക്കുക. വിവിധ മേഖലയില്‍ പ്രാവീണ്യം തെളിയിച്ച ലോകത്തിലെതന്നെ പ്രഥമ കമ്പനികളെയായിരിക്കും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തുക. സ്കില്‍ ഡെവലപ്മെന്‍റ് അക്കാഡമി കേരള അക്കാഡമി ഫൊര്‍ സ്കില്‍സ് എക്സലന്‍സിന്‍റെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. അക്കാഡമിക്കു പത്തു കോടി രൂപ അനുവദിച്ചതായി മന്ത്രി. കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ 5000 കോടി രൂപയുടെ ഐടി, ഐടി ഇതര വ്യവസായങ്ങളാണു പ്രതീക്ഷിക്കുന്നത്. ചര്‍ച്ചയില്‍ വ്യാവസായിക പരിശീലന വകുപ്പ് ഡയറക്റ്റര്‍ കെ. ബിജു, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Close...
Maximum Character Allowed -
4000