Wednesday, May 23, 2012   6:18 PM IST
Vaartha BlogRSS
Loading
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍
Published : Tuesday, January 24, 2012
|
  
Text Size
പട്ടികജാതി/വര്‍ഗ വികസനവകുപ്പിനു കീഴില്‍ പട്ടികജാതി /വര്‍ഗ വിദ്യാര്‍ഥികള്‍ക്കു മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേക്ക് 2012-13 അധ്യയന വര്‍ഷം അഞ്ചാം ക്ലാസിലേക്കും പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കു മാത്രം പ്രവേശനം നല്‍കുന്ന പട്ടികവര്‍ഗ വികസനവകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള ഇടുക്കി, പൂക്കോട് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ ആറാം ക്ലാസിലേക്കും പ്രവേശനത്തിന് ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനമുള്ള രക്ഷകര്‍ത്താക്കളുടെ കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്കൂളിന്‍റെ പേര്, ജില്ല, പ്രവേശനം ലഭിക്കുന്ന ജില്ലകള്‍, പ്രവേശനം നല്‍കുന്ന ക്ലാസ് ക്രമത്തില്‍ ചുവടെ:

ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ കട്ടേല ശ്രീകാര്യം (പെണ്‍കുട്ടികള്‍), തിരുവനന്തപുരം, തിരുവനന്തപുരം, കൊല്ലം (0471- 2597900), അഞ്ച്
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ (ബോയ്സ്) കുളത്തൂപ്പുഴ കൊല്ലം ജില്ല, കൊല്ലം, തിരുവനന്തപുരം, കൊല്ലം (0475 2319100),അഞ്ച്
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ (ബോയ്സ്) വടശേരിക്കര, പത്തനംതിട്ട, ആലപ്പുഴ (04735- 251153), അഞ്ച്
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ (ഗേള്‍സ്) ഈരാറ്റുപേട്ട, കോട്ടയം, കോട്ടയം, ഇടുക്കി (04822- 272299), അഞ്ച്
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ (ബോയ്സ്) മൂന്നാര്‍, ഇടുക്കി, ഇടുക്കി(04865-231209)
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ (ഗേള്‍സ്) ചാലക്കുടി, തൃശൂര്‍, തൃശൂര്‍, എറണാകുളം (0480- 2711516), അഞ്ച്
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ഗേള്‍സ് (അട്ടപ്പാടി, പാലക്കാട്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി, 04924-253347),അഞ്ച്
ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ പൂക്കോട് (മിക്സഡ്), വയനാട്, വയനാട് (04936- 276156),ആറ്
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ കല്‍പ്പറ്റ, വയനാട്, വയനാട്(04936- 204418), അഞ്ച്
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍, നല്ലൂര്‍നാട്, വയനാട് , വയനാട്(04935- 241068),അഞ്ച്
ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍( മിക്സ്ഡ്) പൈനാവ് , ഇടുക്കി, ഇടുക്കി (04862- 232454), ആറ്
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ പട്ടുവം, കണ്ണൂര്‍ (0460- 2203020)
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ പരവനടുക്കം, കാസര്‍ഗോഡ് ( പെണ്‍കുട്ടികള്‍), കാസര്‍ഗോഡ്, കണ്ണൂര്‍ (04994-209969), അഞ്ച്
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍പുന്നപ്ര, വാടക്കല്‍ പി.ഒ., ആലപ്പുഴ, ആലപ്പുഴ, പത്തനംതിട്ട (0477- 2268442), ആഞ്ച്
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ കീഴ്മാട്, ആലുവ (ആണ്‍കുട്ടികള്‍) എറണാകുളം, എറണാകുളം, കോട്ടയം (0484- 2623673), അഞ്ച്
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ തൃശൂര്‍ (ആണ്‍കുട്ടികള്‍) തൃശൂര്‍, പാലക്കാട് (04662- 271806), അഞ്ച്
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ തൃത്താല ( പെണ്‍കുട്ടികള്‍) പാലക്കാട്, പാലക്കാട്, മലപ്പുറം, അഞ്ച്
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ കോഴിക്കോട് (ആണ്‍കുട്ടികള്‍) കോഴിക്കോട്, കോഴിക്കോട്, മലപ്പുറം (0467- 2211922), അഞ്ച്
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂള്‍ കാസര്‍ഗോഡ് (ആണ്‍കുട്ടികള്‍) കാസര്‍ ഗോഡ്, കാസര്‍ഗോഡ് (0467-2211922), അഞ്ച്
അപേക്ഷ ജാതി, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കെറ്റുകളും പഠിക്കുന്ന ക്ലാസ് സ്ബന്ധിച്ച് സ്കൂള്‍ അധികൃതരില്‍ നിന്നു ലഭിക്കുന്ന സര്‍ട്ടിഫിക്കെറ്റ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫിസ്, ഐടിഡി പ്രൊജക്റ്റ് ഓഫിസ്, ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസ്, ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫിസ് ബ്ലോക്കിലുള്ള പട്ടികജാതി വികസന ഓഫിസുകളില്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31.
പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പട്ടികജാതി വികസന ഓഫിസര്‍, ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫിസര്‍, ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍, ബ്ലോക്ക് പട്ടികജാതി വികസന ഓഫിസ് എന്നിവിടങ്ങളില്‍ ലഭിക്കും.
Rate This News :
Latest News