പാറയിടുക്കില്‍ അകപ്പെട്ട ആനക്കുട്ടിയെ രക്ഷപ്പെടുത്തി
Published : Wednesday,
January 25,
2012
വിതുര
വിതുര മണിതൂക്കി ആദിവാസി മേഖലിലെ പാറയിടുക്കില്‍ അകപ്പെട്ട കുട്ടിയാനയെ നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും രക്ഷപെടുത്തി. തുടര്‍ന്ന് കോട്ടൂരിലെ എലിഫെന്‍റ് റീഹാബിലിറ്റേഷന്‍ സെന്‍ററിലേക്കു മാറ്റി. തിങ്കളാഴ്ച വെളുപ്പിനാണ് ആനക്കുട്ടി പാറയിടുക്കില്‍ അകപ്പെട്ടത്.
ചിന്നം വിളി കേട്ടു നാട്ടുകാര്‍ ചെന്നപ്പോഴാണ് ആനക്കുട്ടിയെ കണ്ടത്.
സമീപവാസികളായ സാബുവും സുഹൃത്തുക്കളും ചേര്‍ന്ന് വനപാലകരുടെ സഹായത്തോടെയാണു രക്ഷപെടുത്തിയത്. പിടിയാന കുട്ടിയാനയെ കൊണ്ടു പോകുമെന്ന പ്രതീക്ഷയില്‍ ഒരു രാത്രി ഇവര്‍ കാത്തിരുന്നെങ്കിലും പിടിയാന അതിനു തയാറായില്ല.
തുടര്‍ന്ന് റെയ്ഞ്ച് ഓഫിസര്‍ ഗിരീഷ് ബാബുവും ഡിഎഫ്ഒ പുകഴേന്തിയും സ്ഥലത്തെത്തി.
അവശനിലയിലായ ആനക്കുട്ടിയെ വെറ്ററിനറി സര്‍ജന്‍മാരായ ജോ ജേക്കബും ഭാഗ്യലക്ഷമിയും ചേര്‍ന്ന് ആനക്കുട്ടിയെ പരിചരിച്ചു. തുടര്‍ന്നാണ് രണ്ടാഴ്ച പ്രായമുള്ള ആനക്കുട്ടിയെ കോട്ടൂരിലേക്ക് കൊണ്ടു പോയത്.
Close...
Maximum Character Allowed -
4000