Wednesday, May 23, 2012   6:21 PM IST
Vaartha BlogRSS
Loading
17,000 ഭേദിച്ച് സെന്‍സെക്സ്
Published : Wednesday, January 25, 2012
|
  
Text Size
മുംബൈ

ആര്‍ബിഐ നടപടി ദലാല്‍ സ്ട്രീറ്റിന് ആവേശമായി. 17,000 ഭേദിച്ച സെന്‍സെക്സ് 244 പോയിന്‍റ് ഉയര്‍ന്ന് 16,995.77ല്‍ ക്ലോസ് ചെയ്തു. ദേശീയ സൂചിക നിഫ്റ്റി 81.10 പോയിന്‍റ് നേട്ടത്തില്‍ 5,127.35ല്‍. ദിവസം മുഴുവന്‍ പോസിറ്റീവ് സോണില്‍ തുടര്‍ന്ന ബിഎസ്ഇ സൂചിക ഒരു വേള 17,050.32 വരെയെത്തി. നവംബര്‍ 15നു ശേഷമുള്ള ഉയര്‍ന്ന നിലയാണ് ഇത്.

നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ മുന്‍തൂക്കം നല്‍കിയിരുന്ന ആര്‍ബിഐ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സ ഹായിക്കുന്ന നടപടിയെടുത്തതാണു സൂചികകള്‍ക്ക് കരുത്തേകിയത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 7.6 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമായി കുറച്ചതു നിക്ഷേപകരെ അലട്ടുന്നു.

13 സെക്റ്ററല്‍ സൂചികകള്‍ 3.30% നേട്ടത്തിലാണു ക്ലോസ് ചെയ്തത്. ക്യാപ്പിറ്റല്‍ ഗുഡ്സ്, ബാങ്കിങ്, മെറ്റല്‍, ഓട്ടോ, റിയല്‍റ്റി എന്നിവ റാലി നയിച്ചു. സെബിയുടെ കണക്കു പ്രകാരം ഈ മാസം ഇതുവരെ 100 കോടി ഡോളറിലധികം വിദേശ നിക്ഷേപം വിപണിയില്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ 23ന് 58.80 കോടിയുടെ ഓഹരികള്‍ നിക്ഷേപര്‍ വിറ്റഴിച്ചു.

സെന്‍സെക്സില്‍ 22 എണ്ണം ഗ്രീന്‍. എല്‍&ടി, എസ്ബിഐ, ഹിന്‍ഡാല്‍കോ, മഹീന്ദ്ര, ഐസിഐസിഐ, സ്റ്റെര്‍ലൈറ്റ്, ടാറ്റ പവര്‍, ജിന്‍ഡാല്‍ സ്റ്റീല്‍, ആര്‍ഐഎല്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, സിപ്ല, ഹീറോ ഹോണ്ട എന്നിവ നേട്ടം കൊയ്തു. കോള്‍ ഇന്ത്യയും സണ്‍ ഫാര്‍മയും നഷ്ടത്തില്‍.

Rate This News :
Latest News