Wednesday, May 23, 2012   6:21 PM IST
Vaartha BlogRSS
Loading
വാഹനാപകടം: 3പേര്‍ മരിച്ചു
Published : Wednesday, January 25, 2012
|
  
Text Size
കായംകുളം

കായംകുളത്ത് വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ദേശീയപാതയില്‍ മാളിയേക്കല്‍ ജങ്ഷനിലാണ് അപകടമുണ്ടായത്. പ്രഭാതസവാരിക്ക് ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കരിയിലകുളങ്ങര സ്വദേശി അച്ചു, അനൂപ്, പ്രമോദ് എന്നീ യുവാക്കളാണ് മരിച്ചത്. ഇതില്‍ അച്ചുവും അനൂപും സഹോദരങ്ങളാണ്. രാവിലെ നാലേമുക്കാലോടു കൂടിയാണ് അപകടമുണ്ടായത്. ഇവരെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. ഓടിക്കൂടിയ നാട്ടുകാരാണു പൊലീസില്‍ വിവരമറിയിച്ചത്. രണ്ടു പേര്‍ സംഭവ സ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. കായംകുളം പൊലീസും കരിയിലകുളം പൊലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Rate This News :
Latest News