Wednesday, May 23, 2012   6:22 PM IST
Vaartha BlogRSS
Loading
കുട്ടികളെബന്ധുവിനുകൈമാറും
Published : Wednesday, January 25, 2012
|
  
Text Size
ന്യൂഡല്‍ഹി

നോര്‍വെയില്‍ മാതാപിതാക്കളില്‍ നിന്നു വേര്‍പെടുത്തിയ ഇന്ത്യന്‍ കുട്ടികളെ ബന്ധുവിനു കൈമാറാന്‍ തീരുമാനം. അനുരൂപ്- സാഗരിക ഭട്ടാചാര്യ ദമ്പതികളുടെ മൂന്നും ഒന്നും വയസുള്ള കുട്ടികളെയാണു ശിശുപരിപാലനത്തിലെ അശ്രദ്ധയാരോപിച്ചു ശിശു സംരക്ഷ വകുപ്പ് ഏറ്റെടുത്തത്. ഭക്ഷണം വാരിക്കൊടുത്തതിനും പിതാവിന്‍റെ കൂടെ കിടത്തിയതിനുമാണു നടപടി. നോര്‍വെയിലെ നിയമപ്രകാരം ഇതു രക്ഷിതാക്കളുടെ വീഴ്ചയാണ്. എട്ടു മാസത്തോളമായി കുട്ടികളെ ഏറ്റെടുത്തിട്ട്.

ഇന്ത്യന്‍ സര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ വഴിയാണു കുട്ടികളെ വിട്ടു കിട്ടുന്നതിന് അവസരമൊരുക്കിയത്. അനുരൂപിന്‍റെ സഹോദരന്‍ അരുണഭാഷിനു വിട്ടു നല്‍കാനാണു തീരുമാനം.
Rate This News :
Latest News