Wednesday, May 23, 2012   6:23 PM IST
Vaartha BlogRSS
Loading
17,000 കടന്ന് സെന്‍സെക്സ്
Published : Thursday, January 26, 2012
|
  
Text Size
മുംബൈ

വായ്പാ അവലോകനത്തില്‍ സാമ്പത്തിക വളര്‍ച്ചയ്ക്കു റിസര്‍വ് ബാങ്ക് മുന്‍തൂക്കം നല്‍കിയതോടെ സെന്‍സെക്സ് പത്ത് ആഴ്ചയിലെ ഉയര്‍ന്ന നിലയിലെത്തി. ബിഎസ്ഇ സൂചിക 81 പോയിന്‍റ് ഉയര്‍ന്ന് 17,077.18ല്‍ ക്ലോസ് ചെയ്തു. ദേശീയ സൂചിക നിഫ്റ്റി 30.95 പോയിന്‍റ് നേട്ടത്തില്‍ 5,158.30ല്‍. ആഗോള വിപണികളിലെ മുന്നേറ്റവും ഡെറിവേറ്റീവ് കോണ്‍ട്രാക്റ്റും സൂചികകളെ സ്വാധീനിച്ചു.

മെറ്റല്‍, പിഎസ്യു, ടെക്, ഓട്ടോ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഐടി എന്നിവയ്ക്കു വാങ്ങല്‍ ആവശ്യം ഉയര്‍ന്നു. 13 സെക്റ്ററില്‍ 12 എണ്ണം നേട്ടത്തില്‍. ക്യാപ്പിറ്റല്‍ ഗുഡ്സ് മാത്രമാണു റെഡ്സോണിലെത്തിയത്. വിദേശ നിക്ഷേപമൊഴുക്കിന്‍റെ പിന്‍ബലത്തില്‍ കഴിഞ്ഞ അഞ്ചു സെഷനുകളില്‍ സെന്‍സെക്സിനു 625 പോയിന്‍റിന്‍റെ മുന്നേറ്റമുണ്ടായി. വിദേശ നിക്ഷേപകര്‍ ഈ മാസം ഇതിനകം 100 കോടി ഡോളറിലധികം ഓഹരിവിപണിയില്‍ മുടക്കിക്കഴിഞ്ഞു.ഈമാസം 22ന് 12.80 കോടിയുടെ ഓഹരികള്‍ വിറ്റ നിക്ഷേപകര്‍ 24ന് 801 കോടിയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി.

കോള്‍ഇന്ത്യ 3.90% ഉയര്‍ന്നു. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, സ്റ്റെര്‍ലൈറ്റ്, മാരുതി സുസുക്കി, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്സി, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ നേട്ടം കൊയ്തു. ടാറ്റ പവര്‍, ജിന്‍ഡാല്‍ സ്റ്റീല്‍, ഹീറോ മോട്ടോ, എല്‍&ടി, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി എന്നിവ നഷ്ടത്തില്‍. ആഗോള സൂചികകളില്‍ ജപ്പാന്‍, സിംഗപ്പുര്‍, തെക്കന്‍ കൊറിയ എന്നിവ 1.48% വരെ ഉയര്‍ന്നു. യൂറോപ്പ് ഡൗണ്‍ട്രെന്‍ഡില്‍.
Rate This News :
Latest News