Wednesday, May 23, 2012   6:23 PM IST
Vaartha BlogRSS
Loading
പ്രതിനിധിയുമായി ചര്‍ച്ച വേണം
Published : Thursday, January 26, 2012
|
  
Text Size
വാഷിങ്ടണ്‍

ടിബറ്റന്‍ മേഖലയിലെ അക്രമങ്ങളെയും സംഘര്‍ഷാവസ്ഥയെയും കുറിച്ച് ആശങ്കയുണ്ടെന്നും ക്രിയാത്മക ചര്‍ച്ചയ്ക്ക ചൈന തയാറാകണമെന്നും യുഎസ്. ടിബറ്റിന്‍റെ ആത്മീയാചാര്യന്‍ ദലൈലാമയുടെ പ്രതിനിധിയുമായി ചൈന ചര്‍ച്ച തുടങ്ങണമെന്ന് ഉന്നത യുഎസ് ഉദ്യോഗസ്ഥന്‍ മരിയ ഒട്ടേറൊ ആവശ്യപ്പെട്ടു. ടിബറ്റന്‍ വിഷയത്തിലെ യുഎസ് കോഓര്‍ഡിനേറ്ററാണ് ഒട്ടേറൊ. മേഖലയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ശുഭകരമല്ലെന്ന് അവര്‍ പറഞ്ഞു.

ജനുവരി ആദ്യം നാലു ടിബറ്റുകാര്‍ സ്വയം തീകൊളുത്തി ജീവനൊടുക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് വിഷയത്തെക്കുറിച്ച് യുഎസ് പ്രതികരിക്കുന്നത്. സന്യാസികളുള്‍പ്പെടെ 16 പേര്‍ ഇതുവരെ ജീവനൊടുക്കിയതായാണ് കണക്ക്.
Rate This News :
Latest News