Wednesday, May 23, 2012   6:25 PM IST
Vaartha BlogRSS
Loading
ലണ്ടനില്‍ നിന്നൊരു ഹജ്ജ് യാത്ര
Published : Saturday, January 28, 2012
|
  
Text Size
ഒരു തീര്‍ഥാടനത്തിന്‍റെ പുണ്യം ബാക്കിനില്‍ക്കുന്നുണ്ട് ഈ ചിത്രങ്ങളില്‍. മെക്കയിലേക്കുള്ള ഓരോ യാത്രയും സഹനത്തിന്‍റേയും ആരാധനയുടെതുമാണ്. ബ്രിട്ടിഷ് മ്യൂസിയത്തിലെ ചുമരില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഈ ചിത്രങ്ങളില്‍ ആ തീര്‍ഥാടനത്തിന്‍റെ ശേഷിപ്പുകളാണ്. ഹജ്ജ്, ജേണി റ്റു ദ ഇസ്ലാം എന്ന ശീര്‍ഷകത്തില്‍ ആരംഭിച്ചിരിക്കുന്ന ചിത്രപ്രദര്‍ശനം ബ്രിട്ടനില്‍ ഏറെ ശ്രദ്ധ നേടുന്നു.

ലോകത്തെ ഏറ്റവും വലിയ തീര്‍ഥാടനങ്ങളിലൊന്നിന്‍റെ നേര്‍ക്കാഴ്ച എന്നു വിശദീകരിച്ച് ഹജ്ജ് തീര്‍ഥാടനത്തെക്കുറിച്ചുള്ള വസ്തുക്കള്‍ ഷോകെയ്സ് ചെയ്തിരിക്കുന്നു ബ്രിട്ടിഷ് മ്യൂസിയം. ഈ പ്രദര്‍ശനം എല്ലാവര്‍ക്കും വേണ്ടിയാണ്. മതപരമായ വ്യത്യാസങ്ങളില്ല ഈ കാഴ്ചകള്‍ക്ക്. ലോകത്തെ ഏറ്റവും വലിയ കൂട്ടായ്മയാണിത്... ബ്രിട്ടിഷ് മ്യൂസിയം ഡയറക്റ്റര്‍ മക് ഗ്രെഗോര്‍ പറയുന്നു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ ഏതെങ്കിലുമൊരു ചടങ്ങിനെക്കുറിച്ച് ബ്രിട്ടിഷ് മ്യൂസിയം ഇത്രയും വാഴ്ത്തുന്നത് അപൂര്‍വം. ഹജ്ജിനു പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് അവിടെയുള്ള ആരാധനകളും മറ്റു വിശ്വാസങ്ങളും കാണാന്‍ അവസരം നല്‍കലാണു പ്രദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തീര്‍ഥാടന ചരിത്രത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടതുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗത്തു നിന്നായി സ്വരുക്കൂട്ടിയ ചിത്രങ്ങളാണു പ്രദര്‍ശനത്തില്‍ അണിനിരത്തിയിട്ടുള്ളത്... ഗ്രെഗോര്‍ പറയുന്നു.

ഹജ്ജിനു പോയിട്ടുള്ളവര്‍ കൊണ്ടുവന്ന വസ്തുക്കള്‍, വിഡിയോ ക്ലിപ്പുകള്‍, യാത്രാനുഭവങ്ങളുടെ ഓഡിയോ റെക്കോഡിങ്, ഫോട്ടൊകള്‍, ലക്ഷക്കണക്കിനു തീര്‍ഥാടകരുടെ അനുഭവക്കുറിപ്പുകള്‍ എന്നിവയാണു പ്രദര്‍ശനത്തിലെ കാഴ്ച. മെക്ക നഗരത്തെക്കുറിച്ചുള്ള വിശദീകരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ദുഅല്‍ഹിജ വര്‍ഷത്തിന്‍റെ ഒടുവിലെ മാസം മക്കയിലെ പുണ്യയാത്രയെക്കുറിച്ച് വിശദമായി കാണിച്ചുതരുന്നു ഈ പ്രദര്‍ശനം. മണലാരണ്യങ്ങളിലൂടെയുള്ള നടത്തം. ഒട്ടകപ്പുറത്തു കയറിയുള്ള മടക്കയാത്ര. മലകള്‍ താണ്ടിയുള്ള സഞ്ചാരം. കടല്‍ക്കൊള്ളക്കാരുടെ ആക്രമണങ്ങളെ ഭയന്നു കപ്പല്‍ സവാരി. പുണ്യചടങ്ങുകളിലൊന്നായ ചെകുത്താനെ കല്ലെറിയല്‍. കെയ്റോയില്‍ നിന്നു മെക്കയിലേക്കു സുല്‍ത്താന്‍റെ എഴുന്നള്ളത്ത്... എട്ടാം നൂറ്റാണ്ടു മുതലുള്ള കുറിപ്പുകളും, ദൃശ്യാവിഷ്കാരങ്ങളും നിരത്തിയിരിക്കുന്നു പ്രദര്‍ശനത്തില്‍.

അഹമ്മദ് മേത്തര്‍ എന്ന സൗദി സ്വദേശിയായ ആര്‍ട്ടിസ്റ്റ് നിര്‍മിച്ച ഇരുമ്പുകൊണ്ടുള്ള മെക്കയുടെ രൂപവും ഉള്‍പ്പെടുത്തിയിട്ടുണ്ട് പ്രദര്‍ശനത്തില്‍. കഅബയ്ക്കു ചുറ്റും വിശ്വാസികള്‍ നില്‍ക്കുന്നതാണ് ഈ രൂപം. പാശ്ചാത്യ രാജ്യത്തു നിന്നുള്ള യാത്രികരുടെ അനുഭവങ്ങളും കുറിപ്പുകളും ഈ പ്രദര്‍ശനത്തിലുണ്ട്. റിച്ചാര്‍ഡ് ബര്‍ട്ടന്‍ 1853ല്‍ മെക്കയില്‍ പ്രവേശിച്ചു. അവിടെ കണ്ടതെല്ലാം വിശദീകരിച്ചുകൊണ്ട് യാത്രാവിവരണ പുസ്തകമെഴുതി. സ്കോട്ട്ലന്‍ഡിലെ പ്രഭു കുടുംബത്തിലുള്ള ഇവ്ലിന്‍ കൊബോള്‍ഡിന്‍റെ ലേഖനങ്ങളാണ് മറ്റൊന്ന്. ഇസ്ലാം മതം സ്വീകരിച്ച കൊബോള്‍ഡ് 1933ലാണ് മെക്ക സന്ദര്‍ശിച്ചത്. ലോകത്തുള്ള ഒട്ടുമിക്ക മ്യൂസിയങ്ങളുമായി ബന്ധപ്പെട്ട് മെക്കയെക്കുറിച്ചു ലഭ്യമായ വസ്തുക്കളെല്ലാം ബ്രിട്ടിഷ് മ്യൂസിയത്തിലെത്തിട്ടുണ്ട്.

തീര്‍ഥയാത്രകളെക്കുറിച്ചു ബ്രിട്ടിഷ് മ്യൂസിയം സംഘടിപ്പിക്കുന്ന മൂന്നാമത്തെ പ്രദര്‍ശനമാണ് ഇപ്പോള്‍ തുടരുന്നത്. ട്രഷര്‍ ഒഫ് ഹെവന്‍, ബുക്ക് ഒഫ് ഡെഡ് എന്നിവയാണ് ഇതിനു മുമ്പു സംഘടിപ്പിച്ച രണ്ടു പ്രദര്‍ശനങ്ങള്‍. തീര്‍ഥയാത്രകളെക്കുറിച്ചുള്ള പ്രദര്‍ശന പരമ്പരയുടെ മൂന്നാമത്തേതു മെക്കയിലേക്കാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. വിവിധ രാജ്യങ്ങളില്‍ നിന്നു മെക്കയെക്കുറിച്ചു കിട്ടിയ വസ്തുക്കളെല്ലാം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്... ക്യുറേറ്റര്‍ വെനീഷ്യ പോര്‍ട്ടര്‍ പറയുന്നു. ഇസ്ലാമിക് രാഷ്ട്രങ്ങളില്‍ നിന്നുള്ള വസ്തുക്കള്‍ ശേഖരിക്കുന്ന നാസര്‍ ഖലീലി എന്നയാളാണ് ബ്രിട്ടിഷ് മ്യൂസിയത്തിന് ആവശ്യമുള്ള വസ്തുക്കള്‍ കൊടുത്തത്. മതപരമായ, ആചാരപരമായ കേന്ദ്രത്തിലേക്കുള്ള സാംസ്കാരിക സഞ്ചാരമാണ് ഈ പ്രദര്‍ശനമെന്നു പറയുന്നു നാസര്‍ ഖലീലി.

റിയാദിലെ കിങ് അബ്ദുള്‍ അസീസ് സൈബ്രിറിയുമായി സഹകരിച്ചാണു പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഹജ്ജ്, ജോണി റ്റു ദ ഇസ്ലാം എന്ന പ്രദര്‍ശനം ഏപ്രില്‍ പതിനഞ്ചു വരെ തുടരും.

Rate This News :
Latest News