സെന്‍സെക്സ് 17,234ല്‍
Published : Saturday,
January 28,
2012
മുംബൈ
റിപ്പബ്ലിക് ദിന അവധിക്കുശേഷം വ്യാപാരം ആരംഭിച്ച ഇന്നലെയും ഉയര്‍ച്ച രേഖപ്പെടുത്തിയ സെന്‍സെക്സ് 11 ആഴ്ചകളിലെ ഏറ്റവും കൂടിയ നിരക്കില്‍. 157 പോയിന്‍റ് ഉയര്‍നന് 17,234.98 ലാണ് ഇന്നലെ വിപണി ക്ലോസ് ചെയ്തത്. ഭക്ഷ്യ വിലക്കയറ്റം നിയന്ത്രണത്തിലായതും ഏഷ്യന്‍ വിപണികള്‍ സ്ഥിരതയിലേക്കു നീങ്ങുന്നതും സൂചികകളെ സ്വാധീനിച്ചു.
റിസര്‍വ് ബാങ്ക് കരുതല്‍ ധനാനുപാതം കുറച്ചതും നിക്ഷേപകര്‍ക്ക് ഊര്‍ജം നല്‍കി. ബിഎസ്ഇയുടെ ട്രെന്‍ഡ് പിന്തുടര്‍ന്ന ദേശീയ സൂചിക നിഫ്റ്റിയും ഇന്നലെ 46.40 പോയിന്‍റ് ഉയര്‍ന്ന് 5,200 കടന്നു. ഇന്നലെ വിപണി ക്ലോസ് ചെയ്യുമ്പോള്‍ സൂചിക 5,204.70ല്‍. 11 മാസത്തിനിടെ ഇതാദ്യമാണ് ഇത്രയും ഉയര്‍ച്ച.
ആര്‍ഐഎലും ഇന്‍ഫോസിസുമാണ് സെന്‍സെക്സിന്‍റെ ഉയര്‍ച്ചയില്‍ ഏറ്റ വും നേട്ടമുണ്ടാക്കിയത്. എല്‍ ആന്‍ഡ് ടി, ടാ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ടിസിഎസ് എന്നിവയും വിപണിയുടെ നേട്ടത്തില്‍ ഗണ്യമായ പങ്കു വഹിച്ചു.
എന്നാല്‍, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ഭെല്‍, ജിന്‍ഡാള്‍ സ്്റീല്‍, ഹീറോ മോട്ടോ കോ, ഡിഎല്‍എഫ്, എസ്ബിഐ എന്നിവയ്ക്കു നഷ്ടം.
ജനുവരി 14ന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യ വിലക്കയറ്റം (-)1.03 ആയി കുറഞ്ഞതാണ് കഴിഞ്ഞയാഴ്ച നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കിയത്.
ഭക്ഷ്യ വിലക്കയറ്റം നിയന്ത്രണത്തിലായതു സാമ്പത്തിക വര്‍ഷാവസാനം നാണയപ്പെരുപ്പത്തെയും വായ്പ നിരക്കുകളെയും വരുതിയില്‍ നിര്‍ത്താന്‍ സഹായിക്കുമെന്നു വിപണി വിദഗ്ധര്‍.
Close...
Maximum Character Allowed -
4000