ഡീംഡ് യൂനിവേഴ്സിറ്റിയായ ഡെറാഡൂണിലെ ഫോറസ്റ്റ് റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ വിഷയങ്ങളില്‍ എംഎസ് സി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ രണ്ടു വരെ അപേക്ഷ സ്വീകരിക്കും. മേയ് 13ന് അഡ്മിഷന്‍ ടെസ്റ്റ് നടക്കും. കൂടുതല്‍ വിവരങ്ങള്‍ ചുവടെ:
1. എംഎസ് സി ഫോറസ്ട്രി
യോഗ്യത: ബോട്ടണി, കെമിസ്ട്രി, ജിയൊളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സുവോളജി എന്നീ സയന്‍സ് വിഷയങ്ങളിലൊന്നില്‍ ബിരുദം അല്ലെങ്കില്‍ അഗ്രികള്‍ച്ചര്‍/ഫോറസ്ട്രിയില്‍ ബിരുദം. സീറ്റ്: 38.
2. എംഎസ് സി വുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി
യോഗ്യത: ബിരുദം (ഫിസിക്സ്/മാത്തമാറ്റിക്സ്, കെമിസ്ട്രി) അല്ലെങ്കില്‍ ഫോറസ്ട്രിയില്‍ ബിഎസ്സി. സീറ്റ്: 38. 3. എംഎസ്സി എന്‍വയൊണ്‍മെന്‍റ് മാനെജ്മെന്‍റ്
യോഗ്യത: ബേസിക്/അപ്ലൈഡ് സയന്‍സ് ബ്രാഞ്ചിലൊന്നില്‍ ബിരുദം അല്ലെങ്കില്‍ ഫോറസ്ട്രി/അഗ്രികള്‍ച്ചറില്‍ ബിരുദം അല്ലെങ്കില്‍ എന്‍വയൊണ്‍മെന്‍റ് സയന്‍സില്‍ ബിഇ/ബിടെക്. സീറ്റ്: 38.
4. എംഎസ് സി സെല്യുലോസ് ആന്‍ഡ് പേപ്പര്‍ ടെക്നോളജി
യോഗ്യത: കെമിസ്ട്രി പഠിച്ചു ബിഎസ്സി അല്ലെങ്കില്‍ കെമിക്കല്‍/മെക്കാനിക്കലില്‍ ബിടെക്. സീറ്റ്: 20.
അപേക്ഷകര്‍ക്കു യോഗ്യതാ പരീക്ഷയ്ക്കു കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. എസ്സി/എസ്ടി വിഭാഗക്കാര്‍ക്കു 45 ശതമാനം മാര്‍ക്ക് മതി. അര്‍ഹരായവര്‍ക്കു ചട്ടപ്രകാരമുള്ള ഇളവും സംവരണവും ലഭിക്കും. വെബ്സൈറ്റ് കാണുക.
എന്‍ട്രന്‍സ് ടെസ്റ്റ്
രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ മേയ് 13ന് എന്‍ട്രന്‍സ് ടെസ്റ്റ് നടക്കും. കേരളത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്കു കോയമ്പത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളാണ് അടുത്തുള്ള പരീക്ഷാകേന്ദ്രങ്ങള്‍.
മറ്റു പരീക്ഷാകേന്ദ്രങ്ങള്‍: ഡെറാഡൂണ്‍, ജബല്‍പുര്‍, കോല്‍ക്കത്ത, ചണ്ഡിഗഡ്, ഡല്‍ഹി. എന്‍ട്രന്‍സ് ടെസ്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കു വെബ്സൈറ്റ് കാണുക.
അപേക്ഷ
ഡെറാഡൂണില്‍ മാറാവുന്ന 1000 രൂപയുടെ ബാങ്ക് ഡ്രാഫ്റ്റ് സഹിതം എഴുതിച്ചോദിച്ചാല്‍ അപേക്ഷാഫോമും പ്രോസ്പെക്റ്റസും തപാലില്‍ ലഭിക്കും. വിലാസം: Registrar, FRI, (Deemed University), P.O.I.P.E, Kaulagarh Road, Dehradun- 248 195.
യൂനിവേഴ്സിറ്റിയുടെ
http://fri.icfre.gov.in ,
www.icfre.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോമും പ്രോസ്പെക്റ്റസും ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍. ഔദ്യോഗിക വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.