ഉദ്യോഗസ്ഥന് തീവ്രവാദബന്ധം
Published : Sunday,
January 29,
2012
കോഴിക്കോട്
ഇ മെയില്‍ പരിശോധിക്കുന്ന കാര്യം ചോര്‍ത്തിക്കൊടുത്ത ഉദ്യോഗസ്ഥന് തീവ്രവാദ ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.
ഈ വിവരം ചോര്‍ത്തിക്കൊടുത്ത ബിജു എസ്. എന്ന ഉദ്യോഗസ്ഥന്‍റെ മുഴുവന്‍ പേര് ബിജു സലീം എന്നാണ്.
ഇദ്ദേഹം അബ്ദുള്‍ നാസര്‍ മദനിയുടെ ക്യാംപിലെ അംഗമായിരുന്നു. മദനി ജയിലില്‍ ആയതിനു ശേഷം ജമാ അത്തെ ഇസ്ലാമി, സോളിഡാരിറ്റി തുടങ്ങിയ സംഘടനകളുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനായി പി.വി. അബ്ദുള്‍ വഹാബ്, സി.എം. ഇബ്രാഹിം തുടങ്ങിയവരുമായി ബിജു സലീം ബന്ധപ്പെട്ടിരുന്നു. ഇവരുടെ സമ്മര്‍ദഫലമായാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നും സുരേന്ദ്രന്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Close...
Maximum Character Allowed -
4000