Wednesday, May 23, 2012   6:28 PM IST
Vaartha BlogRSS
Loading
കര്‍ശന നിര്‍ദേശം നല്‍കണം
Published : Sunday, January 29, 2012
|
  
Text Size
കോഴിക്കോട്

കണ്ണൂരിലെ പോസ്റ്റര്‍ വിവാദത്തില്‍ കെ. സുധാകരന്‍ എംപിയെ അനുകൂലിച്ചു കേന്ദ്രമന്ത്രി വയലാര്‍ രവി രംഗത്ത്. കണ്ണൂര്‍ എസ്പി മാന്യത കാണിക്കണം. പൊതുപ്രവര്‍ത്തകരോടു മാന്യമായി പെരുമാറാന്‍ മുഖ്യമന്ത്രി പൊലീസുകാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസില്‍ ഗ്രൂപ്പിസമുണ്ട്. എന്നാല്‍ ഇതു സംഘര്‍ഷാവസ്ഥയിലേക്കു നീങ്ങിയിട്ടില്ല. വക്കം കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച വിവാദത്തില്‍ കാര്യമില്ല. നേതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടാകുക സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
Rate This News :
Latest News