Wednesday, May 23, 2012   6:29 PM IST
Vaartha BlogRSS
Loading
മാനെജ്മെന്‍റ് ട്രെയ്നി
Published : Sunday, January 29, 2012
|
  
Text Size
പഞ്ചാബ് നാഷനല്‍ ബാങ്ക് മാനെജ്മെന്‍റ് ട്രെയ്നി തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 775 ഒഴിവുണ്ട്. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 13.

ഏപ്രില്‍-മേയില്‍ ഇന്‍റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ ചുവടെ:

പോസ്റ്റ് കോഡ്- 01, മാനെജ്മെന്‍റ് ട്രെയ്നി (ജെഎംജിഎസ്- 1)

ഒഴിവ്: 775 ഒഴിവ് (എസ്സി- 116, എസ്ടി- 58, ഒബിസി- 209, ജനറല്‍- 392. കേള്‍വി, കാഴ്ച, ചലന വൈകല്യമുള്ളവര്‍ക്ക് എട്ട് ഒഴിവുകള്‍ വീതം സംവരണം ചെയ്തിരിക്കുന്നു).

ശമ്പളനിരക്ക്: ~14500-25700. മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

യോഗ്യത

കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്സി/എസ്ടി വിഭാഗക്കാര്‍ക്കും വികലാംഗര്‍ക്കും 55 ശതമാനം മാര്‍ക്ക് മതി. കംപ്യൂട്ടര്‍ പരിജ്ഞാനം (എംഎസ് ഓഫിസ്).

2011 സെപ്റ്റംബര്‍/നവംബറില്‍ ഐബിപിഎസ് പ്രൊബേഷനറി ഓഫിസര്‍/മാനെജ്മെന്‍റ് ട്രെയ്നിക്കു വേണ്ടി നടത്തിയ കോമണ്‍ റിട്ടണ്‍ എക്സാമിനേഷന്‍ (സിഡബ്ല്യുഇ) സ്കോര്‍ കാര്‍ഡ്. 01/07/2011 അടിസ്ഥാനമാക്കി യോഗ്യത കണക്കാക്കും. യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പ്രായം

20-28 വയസ്. എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗര്‍ക്കു പത്തും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവു ലഭിക്കും. വിമുക്തഭടന്‍, മറ്റ് അര്‍ഹരായവര്‍ക്കു ചട്ടപ്രകാരമുള്ള ഇളവ്. 01/07/2011 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.

അപേക്ഷാഫീസ്

200 രൂപ (ജനറല്‍, ഒബിസി വിഭാഗം). മറ്റുള്ളവര്‍ക്ക് 50 രൂപ മതി. വെബ്സൈറ്റില്‍ നിന്നു ചലാന്‍ രസീത് ഡൗണ്‍ലോഡ് ചെയ്ത് പഞ്ചാബ് നാഷനല്‍ ബാങ്കിന്‍റെ ഏതെങ്കിലും ബ്രാഞ്ചില്‍ അപേക്ഷാഫീസ് അടയ്ക്കാം. വെബ്സൈറ്റ് കാണുക.

തെരഞ്ഞെടുപ്പ്

2011 സെപ്റ്റംബര്‍/നവംബറില്‍ ഐബിപിഎസ് പ്രൊബേഷനറി ഓഫിസര്‍/മാനെജ്മെന്‍റ് ട്രെയ്നിക്കു വേണ്ടി നടത്തിയ കോമണ്‍ റിട്ടണ്‍ എക്സാമിനേഷന്‍ (സിഡബ്ല്യുഇ) സ്കോര്‍ കാര്‍ഡ്, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഏപ്രില്‍-മേയില്‍ ഇന്‍റര്‍വ്യൂ നടക്കും. ഇന്‍റര്‍വ്യൂ കേന്ദ്രങ്ങള്‍ പിന്നീട് അറിയിക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍.

അപേക്ഷ

പഞ്ചാബ് നാഷനല്‍ ബാങ്കിന്‍റെ  www.pnbindia.in  എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ പൂരിപ്പിക്കേണ്ടതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

തെരഞ്ഞെടുപ്പ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.
Rate This News :
Latest News