Wednesday, May 23, 2012   6:31 PM IST
Vaartha BlogRSS
Loading
കവചിത കാറുമായി ഓഡി
Published : Monday, January 30, 2012
|
  
Text Size
ന്യൂഡല്‍ഹി

അതീവ സുരക്ഷാ സൗകര്യങ്ങളുള്ള മോഡലുകളുമായി ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ ഓഡി എത്തുന്നു. ഈ ശ്രേണിയില്‍പ്പെട്ട ആദ്യ മോഡല്‍ എ8 എല്‍ ഈ വര്‍ഷം വിപണിയിലെത്തും. വില അഞ്ചു കോടിയിലധികം. എകെ 47 ആക്രമണങ്ങള്‍, ഗ്രനേഡ് എന്നിവയെ ചെറുക്കാന്‍ കഴിയും. ഈ മാസം നടന്ന ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഈ മോഡല്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനകം സര്‍ക്കാരില്‍ നിന്നും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും ഇരുപതിലധികം ഓര്‍ഡറുകള്‍ കമ്പനിക്കു ലഭിച്ചു.

ബിസിനസ് മേധാവികള്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കും വേണ്ടിയാണ് ഈ മോഡല്‍ അവതരിപ്പിക്കുന്നതെന്നു കമ്പനി വൃത്തങ്ങള്‍. പ്രതിരോധ മന്ത്രാലയം, അര്‍ധ സൈനിക വിഭാഗം, പൊലീസ് സേന എന്നിവയ്ക്ക് ഉപകരിക്കും. ഇറക്കുമതി ചെയ്യുന്ന കാര്‍ നിര്‍മിക്കുന്നത് ജര്‍മനിയിലെ അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള പ്ലാന്‍റിലാണ്. പ്രത്യേക അലൂമിനിയം അലോയ്, കനമേറിയ ഉരുക്ക്, ഫൈബര്‍, സിറാമിക് എന്നിവ ഉപയോഗിച്ചു നിര്‍മിക്കുന്ന കാറില്‍ ഉപയോഗിക്കുന്ന ഗ്ലാസിനു പല ലെയറുകളുണ്ട്.

മൈന്‍ ആക്രമണം തടയാന്‍ സാധിക്കുന്ന ഈ മോഡല്‍ ആന്‍റി മാഗ്നറ്റിക് ആര്‍മര്‍ പ്ലേറ്റഡാണ്. ഒരു ഡോറിനു മാത്രം 160 കിലോ ഭാരം. വിഷവാതക, രാസ ആക്രമണങ്ങള്‍ തടയാനുള്ള സൗകര്യവും ഈ മോഡലിലുണ്ട്. മെഴ്സിഡസ് ബെന്‍സും ബിഎംഡബ്ല്യുവുമാണ് ഇന്ത്യന്‍ വിപണിയിലെ എതിരാളികള്‍.

ബെന്‍സ് ഇത്തരത്തില്‍ സുരക്ഷാ സംവിധാനങ്ങളുള്ള എസ് ക്ലാസ് വിതരണം ചെയ്യുന്നുണ്ട്. രാഷ്ട്രപതി യാത്ര ചെയ്യുന്നത് ഇത്തരത്തില്‍ നിര്‍മിച്ച ബെന്‍സ് എസ് 600 ല്‍. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ യാത്ര ബിഎംഡബ്ല്യു 7 സീരിസ് കാറിലും. അദ്ദേഹത്തിന്‍റെ സുരക്ഷാ ജീവനക്കാര്‍ യാത്ര ചെയ്യുന്നത് കോണ്‍വോയ്യുടെ ഭാഗമായ ബിഎംഡ ബ്ല്യു എക്സ്5 സെക്യൂരിറ്റി പ്ലസ് കാറില്‍.
Rate This News :
Latest News