SPയെ ന്യായീകരിച്ചു മുഖ്യമന്ത്രി
Published : Monday,
January 30,
2012
തിരുവനന്തപുരം
പോസ്റ്റര്‍ വിവാദത്തില്‍ കണ്ണൂര്‍ എസ്പിയെ ന്യായീകരിച്ചു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. പൊലീസുകാര്‍ നിബന്ധന ലംഘിച്ചാല്‍ നടപടി സ്വാഭാവികമാണ്. കഴിഞ്ഞ തവണ താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചങ്ങനാശേരിയില്‍ തനിക്ക് അഭിവാദ്യം അര്‍പ്പിച്ചു പോസ്റ്റര്‍ എഴുതിയ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം നിയമത്തിന്‍റെ വഴിക്കു പോകണമെന്ന അഭിപ്രായമാണു തനിക്കുളളതെന്നും മുഖ്യമന്ത്രി.
കണ്ണൂരിലെ പൊലീസ് ക്യാംപില്‍ നീന്തല്‍ക്കുളത്തിന് ഫണ്ട് അനുവദിച്ച കെ. സുധാകരന്‍ എംപിയെ അഭിനന്ദിച്ചെഴുതിയ പോസ്റ്ററാണു വിവാദമായത്. പോസ്റ്റര്‍ പതിപ്പിച്ച പൊലീസുകാരെ കണ്ണൂര്‍ എസ്പി അനൂപ് കുരുവിള ജോണ്‍ സസ്പെന്‍ഡ് ചെയ്തു. ഇതിനെതിരേ കെ. സുധാകരനും വയലാര്‍ രവിയും രംഗത്തെത്തിയിരുന്നു.
Close...
Maximum Character Allowed -
4000