പാസ്പോര്‍ട്ട് ഓഫിസ് സേവാ കേന്ദ്രം
Published : Monday,
January 30,
2012
മലപ്പുറം
മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിനു കീഴില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം (പിഎസ്കെ) അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങും.
മൂന്നാംപടിയിലെ പുതിയ കെട്ടിടത്തിലാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് പുതിയ കേന്ദ്രം തുടങ്ങുന്നത്. കേന്ദ്രം തുടങ്ങാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ നടക്കുകയാണു കെട്ടിടത്തിലിപ്പോള്‍. പാസ്പോര്‍ട്ട് പുതുക്കല്‍, അപേക്ഷകര്‍ക്ക് ടോക്കണ്‍ നല്‍കല്‍, പാസ്പോര്‍ട്ടിനുള്ള അപേക്ഷ സമര്‍പ്പണം, പൊലീസ് അന്വേഷണം എന്നിവ സേവാകേന്ദ്രത്തില്‍ ലഭിക്കും.
പാസ്പോര്‍ട്ട് ഓഫിസിലെ ഏതാനും ജീവനക്കാരെ ഇതിനായി കേന്ദ്രത്തിലേക്ക് മാറ്റും. ടാറ്റാ കണ്‍സള്‍ട്ടന്‍സി നിയമിക്കുന്ന ജീവനക്കാരാണ് ഇവര്‍ക്കു പരിശീലനം നല്‍കുക. പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്യല്‍, സാങ്കേതിക പ്രശ്നങ്ങള്‍ എന്നിവയായിരിക്കും കേന്ദ്രം ആരംഭിക്കുന്നതിലൂടെ പാസ്പോര്‍ട്ട് ഓഫിസിലൂടെ കൈകാര്യം ചെയ്യുക.
രാജ്യത്ത് 77 സേവാ കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തില്‍ തുടങ്ങാന്‍ വിദേശകാര്യം മന്ത്രാലയം തീരുമാനിച്ചിരുന്നത്. ഇവയില്‍ 30 എണ്ണം ഇതിനകം പ്രവര്‍ത്തനം തുടങ്ങി. കേരളത്തില്‍ 13 കേന്ദ്രങ്ങളാണ് തുടങ്ങുന്നത്.
അപേക്ഷകരുടെ എണ്ണക്കൂടുതലും, ജീവനക്കാരുടെ കുറവും കാരണം വിഷമിക്കുന്ന മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിന് സേവാകേന്ദ്രം സഹായമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പാസ്പോര്‍ട്ട് വേഗത്തില്‍ നല്‍കല്‍, തിരക്കൊഴിവാക്കല്‍, വ്യാജ രേഖകളുണ്ടാക്കി പാസ്പോര്‍ട്ട് നേടാനുള്ള ശ്രമങ്ങള്‍ തടയല്‍ എന്നിവ ചെയ്യാന്‍ ഇതൂമൂലം സാധിക്കും.
800 ലേറെ പാസ്പോര്‍ട്ട് അപേക്ഷകളാണ് ദിവസവും മലപ്പുറം ഓഫിസില്‍ ലഭിക്കുന്നത്. പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയ 2006 ല്‍ 44000 അപേക്ഷകരാണുണ്ടായിരുന്നത്. ഇപ്പോള്‍ 1.60 ലക്ഷമായി ഉയര്‍ന്നു. ഇതിന് അനുസരിച്ച് ജീവനക്കാരുടെ എണ്ണം വര്‍ധിച്ചിട്ടില്ല.
നിലവില്‍ 54 ജീവനക്കാരാണ് ഇവിടെയുള്ളത്. 19 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. അപേക്ഷകരുടെ എണ്ണത്തില്‍ മലപ്പുറത്തേക്കാള്‍ നേരിയ വര്‍ധനവേയുള്ളുവെങ്കിലും കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ നൂറിലേറെ ജീവനക്കാരുണ്ട്. പാസ്പോര്‍ട്ടിനുള്ള അപേക്ഷാ ഫീസ് ഉയര്‍ത്താനുള്ള തീരുമാനമില്ലെങ്കിലും പിഎസ്കെ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ഫീസ് നിരക്ക് ഉയരുമെന്ന് ആശങ്കയുണ്ട്.
Close...
Maximum Character Allowed -
4000