Wednesday, May 23, 2012   6:34 PM IST
Vaartha BlogRSS
Loading
17,000 കൈവിട്ട് സെന്‍സെക്സ്
Published : Tuesday, January 31, 2012
|
  
Text Size
മുംബൈ

തുടര്‍ച്ചയായി ആറു സെഷനുകളില്‍ മുന്നേറിയ സെന്‍സെക്സ് ലാഭമെടുപ്പിനെത്തുടര്‍ന്ന് 17,000 കൈവിട്ടു. 371 പോയിന്‍റ് നഷ്ടത്തില്‍ 16,863.30ല്‍ ക്ലോസിങ്. ദേശീയ സൂചിക നിഫ്റ്റി 117.40 പോയിന്‍റ് ഇടിഞ്ഞ് 5,087.30ല്‍ ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ മോശം പ്രകടനവും വീഴ്ചയ്ക്കു കാരണമായി.

ജനുവരി 27 വരെ സെന്‍സെക്സ് 12% ഉയര്‍ന്നിട്ടുണ്ട്. നിക്ഷേപ ആസ്തിയില്‍ എകദേശം ഏഴു ലക്ഷം കോടിയുടെ വര്‍ധന ഈ മാസമുണ്ടായി. കഴിഞ്ഞവാരം മാത്രം മൂന്നു ശതമാനം മുന്നേറ്റമാണു സെന്‍സെക്സ് നേടിയത്. ഇതാണു ലാഭമെടുപ്പിനു വഴിതെളിച്ചത്. 13 സെക്റ്ററല്‍ സൂചികകളും റെഡ് സോണില്‍. ക്യാപ്പിറ്റല്‍ ഗുഡ്സ്, പവര്‍, റിയല്‍റ്റി, മെറ്റല്‍, ബാങ്കിങ്, റിഫൈനറി സൂചികകള്‍ 5.55% വരെ ഇടിഞ്ഞു. സെന്‍സെക്സില്‍ 25 ഓഹരികള്‍ നഷ്ടത്തില്‍.

പൊതുമേഖലാ കമ്പനി ഭെല്‍ 10.41% നഷ്ടം നേരിട്ടു. പാദഫലം നിരാശ നല്‍കിയതാണു കാരണം. ഐസിഐസിഐ, എല്‍&ടി, റിലയന്‍സ്, എയര്‍ടെല്‍, മഹീന്ദ്ര, എസ്ബിഐ, എച്ച്ഡിഎഫ്സി, ഇന്‍ഫോസിസ് എന്നിവയും റെഡ് സോണില്‍. ഈ മാസം 27നു 1,240 കോടി മുടക്കിയ വിദേശ നിക്ഷേപകര്‍ വിപണിയില്‍ സജീവമാണ്. ഈ മാസം 25വരെ 9,073 കോടിയാണു വിദേശ നിക്ഷേപമായി ലഭിച്ചത്. സ്റ്റെര്‍ലൈറ്റ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഡിഎല്‍എഫ്, ടാറ്റ മോട്ടോഴ്സ്, എച്ച്യുഎല്‍, വിപ്രോ, ടാറ്റ പവര്‍, കോള്‍ ഇന്ത്യ, ഗെയ്ല്‍ ഇന്ത്യ, മാരുതി സുസുക്കി, എന്നിവയും നഷ്ടത്തില്‍.

തായ്വാന്‍ ഒഴികെ ഏഷ്യന്‍ വിപണികള്‍ മിക്കതും റെഡ്. യൂറോപ്യന്‍ ട്രെന്‍ഡും പ്രതികൂലം. ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ സൂചികകള്‍ 1.19% വരെ നഷ്ടത്തില്‍.
Rate This News :
Latest News