Wednesday, May 23, 2012   6:36 PM IST
Vaartha BlogRSS
Loading
യെദിയൂരപ്പയ്ക്ക് ക്ലീന്‍ ചിറ്റ്
Published : Tuesday, January 31, 2012
|
  
Text Size
ബംഗളൂരു

ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കു ക്ലീന്‍ ചിറ്റ്. ഇന്നലെ ലോകായുക്ത പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണു യെദിയൂരപ്പയ്ക്കെതിരേ തെളിവില്ലെന്നു വ്യക്തമാക്കിയത്.

അഴിമതിക്കേസുകളുടെ ശരശയ്യയിലായ മുന്‍ മുഖ്യമന്ത്രിക്കു നേരിയ ആശ്വാസം നല്‍കുന്നതാണ് റിപ്പോര്‍ട്ട്. ബംഗളൂരു ഡെവലപ്മെന്‍റ് അഥോറിറ്റിക്കുവേണ്ടി ഏറ്റെടുത്ത ഭൂമി പതിച്ചുകൊടുത്തതുമായി ബന്ധപ്പെട്ട് യെദിയൂരപ്പയ്ക്കെതിരേ ആറു കേസുകള്‍ കൂടി ലോകായുക്ത കോടതിയുടെ പരിഗണനയിലുണ്ട്.

അപ്പര്‍ ഭദ്ര നദീതടത്തിലെ ജലസേചന പദ്ധതിക്കരാറുകള്‍ ആര്‍എന്‍ ഇന്‍ഫ്രാസ്ട്രക്ചറിനു നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ജെഡിഎസ് നേതാവ് വൈ.എസ്.വി. ദത്തയാണു ലോകായുക്ത കോടതിയെ സമീപിച്ചത്.

ഉയര്‍ന്ന തുകയ്ക്കു കരാര്‍ നല്‍കിയതില്‍ വന്‍ പണമിടപാടു നടന്നിട്ടുണ്ടെന്നായിരുന്നു ആക്ഷേപം.

യെദിയൂരപ്പയുടെ മകനും മരുമകനും ചേര്‍ന്നു നടത്തുന്ന ധവളഗിരി ഡെവലപ്പേഴ്സ്, സഹ്യാദ്രി ഹെല്‍ത്ത്കെയര്‍ എന്നിവയ്ക്കാണ് അഴിമതിപ്പണം ലഭിച്ചതെന്നും ദത്ത ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസില്‍ നേരത്തേ, യെദിയൂരപ്പയ്ക്കു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

Rate This News :
Latest News