Wednesday, May 23, 2012   6:36 PM IST
Vaartha BlogRSS
Loading
ശബരിമല ഉന്നതതല യോഗം ഇന്ന്
Published : Tuesday, January 31, 2012
|
  
Text Size
തിരുവനന്തപുരം

ശബരിമല വികസനം സംബന്ധിച്ച ഉന്നതതല യോഗം ഇന്നു രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റില്‍ ചേരുമെന്നു ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍.

ബന്ധപ്പെട്ട മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്, അംഗങ്ങള്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പ് മേലധികാരികള്‍ എന്നിവര്‍ പങ്കെടുക്കും.

കഴിഞ്ഞ മണ്ഡലം, മകരവിളക്ക് മഹോത്സവത്തിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ദേവസ്വം ബോര്‍ഡ് മുതലായവ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്യും.

അടുത്ത മഹോത്സവത്തിനു മുന്‍പ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മാസ്റ്റര്‍ പ്ലാനിലെ ഈ വര്‍ഷം ചെയ്തു തീര്‍ക്കാവുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും തീരുമാനമുണ്ടാകുമെന്നും മന്ത്രി.

Rate This News :
Latest News