Wednesday, May 23, 2012   6:37 PM IST
Vaartha BlogRSS
Loading
പി.എസ്. വാരിയര്‍ കാലഗതി മുന്‍കൂട്ടികണ്ട യുഗപുരുഷന്‍: സേതു
Published : Tuesday, January 31, 2012
|
  
Text Size
കോട്ടക്കല്‍

കാലത്തിന്‍റെ ഗതി മുന്‍കൂട്ടി കാണുകയും അതിനനുസൃതമായി മഹത്തായൊരു പാരമ്പര്യത്തെ പിന്‍തലമുറക്ക് സമ്മാനിക്കുകയും ചെയ്ത യുഗപുരുഷനായിരുന്നു വൈദ്യരത്നം പി.എസ്. വാരിയരെന്ന് കഥാകൃത്ത് സേതു.

ആര്യവൈദ്യശാല സ്ഥാപകന്‍ വൈദ്യരത്നം പി.എസ്. വാരിയരുടെ സ്മരണയെ ആദരിച്ചു നടത്തുന്ന സ്ഥാപക ദിനാഘോഷത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗുരുകുലത്തിലൂടെ പഠിച്ച അദ്ദേഹം പുതു തലമുറക്ക് നല്‍കിയതു മഹത്തായ പാരമ്പര്യത്തിന്‍റെ അറിവാണ്.

അതിന്‍റെ ഭാഗമായി കോട്ടക്കല്‍ എന്നാല്‍ ആയുര്‍വേദത്തിന്‍റെ പര്യായമായി മാറ്റാന്‍ കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ.പി.കെ. വാരിയരുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സെമിനാറുകളിലെ പ്രബന്ധങ്ങളുടെ സമാഹാരമായ ആഹാരം, ആരോഗ്യം, വിഷ്യല്‍ വിസ്്ഡം, ഹിലീങ് എന്നീ കൃതികളുടെ പ്രകാശന കര്‍മ്മം ഇതോടനുബന്ധിച്ച് നടന്നു. ഡോ. സി.എന്‍.പരമേശ്വരന്‍ സ്മാരക പ്രഭാഷണവും, ഡോ.എം.വി. നാരായണന്‍ വാര്യര്‍ അനുസ്മരണ പ്രഭാഷണവും നടത്തി. വിവിധ അവാര്‍ഡുകള്‍ ഡോ.പി.കെ. വാരിയര്‍ വിതരണം ചെയ്തു.
Rate This News :
Latest News