പഞ്ചാബ് ലുധിയാനയിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളെജില്‍ മെഡിക്കല്‍ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 17. എംഡി, എംഎസ്, പിജി ഡിപ്ലോമ കോഴ്സുകളിലാണു പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ ചുവടെ:
1. എംഡി, എംഎസ്
ജനറല്‍ മെഡിസിന്‍, അനാറ്റമി, അനസ്തീസിയ, ബയൊകെമിസ്ട്രി, ജനറല്‍ സര്‍ജറി, ഒഫ്താല്‍മോളജി, ഗൈനക്കോളജി, ഓര്‍തോ, പീഡിയാട്രിക്സ്, പതോളജി, റേഡിയൊതെറാപ്പി, ഫിസിയൊളജി, റേഡിയൊ ഡയഗ്നൊസിസ്, ഫാര്‍മക്കോളജി
2. പിജി ഡിപ്ലോമ
ഒഫ്താല്‍മോളജി, അനസ്തീസിയ, ചൈല്‍ഡ് ഹെല്‍ത്ത്, റേഡിയോ ഡയഗ്നൊസിസ്, ഗൈനക്കോളജി.
കൊച്ചിയില്‍ പരീക്ഷാകേന്ദ്രമുണ്ട്. യോഗ്യത, മറ്റു പരീക്ഷാകേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതു മനസിലാക്കുക.
അപേക്ഷ
ഓണ്‍ലൈനില്‍ അപേക്ഷിക്കണം. ക്രിസ്ത്യന്‍ മെഡിക്കല്‍ കോളെജ് ലുധിയാന സൊസൈറ്റി എന്ന പേരില്‍ എന്ന പേരില്‍ 1200 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം എഴുതിച്ചോദിച്ചാല്‍ അപേക്ഷാഫോമും പ്രോസ്പെക്റ്റസും തപാലിലും ലഭിക്കും. പ്രോസ്പെക്റ്റസ് വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം.
വിലാസം: Registrar, Christian Medical College, Ludhiana- 141 008.
പ്രവേശനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം
www.cmcludhiana.org വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.