Wednesday, May 23, 2012   6:39 PM IST
Vaartha BlogRSS
Loading
അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍
Published : Tuesday, January 31, 2012
|
  
Text Size
ഓറിയന്‍റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി വിവിധ വിഭാഗങ്ങളില്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 477 ഒഴിവ്. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. ഫെബ്രുവരി 13 വരെ അപേക്ഷ സ്വീകരിക്കും.

ഏപ്രില്‍ എട്ടിന് എഴുത്തുപരീക്ഷ നടക്കും. കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രങ്ങളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ചുവടെ:
തസ്തിക: അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ (സ്കെയില്‍-1)
ഒഴിവ്: 477 (എസ്സി- 69, എസ്ടി- 35, ഒബിസി- 141, ജനറല്‍- 232. വികലാംഗര്‍ക്ക് 15 ഒഴിവു സംവരണം ചെയ്തിരിക്കുന്നു)
Group A, Code No- 01 (Acturies)
യോഗ്യത: കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ആക്ച്വേറിയല്‍ സയന്‍സില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി അല്ലെങ്കില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദവും ആക്ച്വേറിയല്‍ സൊസൈറ്റി ഒഫ് ഇന്ത്യ നടത്തുന്ന പരീക്ഷയില്‍ കുറഞ്ഞത് നാലു പേപ്പര്‍ ജയം
Group B, Code No- 02 (Marketing)
യോഗ്യത: കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ എംബിഎ (മാര്‍ക്കറ്റിങ്/സെയില്‍സ്
Group C, Code No- 03 (HR)
യോഗ്യത: കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ എംബിഎ (എച്ച്ആര്‍)
Group D, Code No- 04 (IT)
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിഇ/ബിടെക് (കംപ്യൂട്ടര്‍)/കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ എംസിഎ/എംഐടി/എംസിഎം
Group E, Code No- 05 (Accounts)
യോഗ്യത: എസിഎസ്/എസിഡബ്ല്യുഎ/എസിഎ അല്ലെങ്കില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബികോം അല്ലെങ്കില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ എംകോം
Group F, Code No- 06 (Legal)
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ എല്‍എല്‍ബി അല്ലെങ്കില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ എല്‍എല്‍എം. അഭിഭാഷകനായി മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം (എസ്സി/എസ്ടി വിഭാഗക്കാര്‍ക്കു രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം മതി)
Group G, Code No- 07 (Engineers)
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിഇ/ബിടെക് (ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/കെമിക്കല്‍/സിവില്‍) അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ ബ്രാഞ്ചില്‍ 55 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ്ങില്‍ മാസ്റ്റര്‍ ഡിഗ്രി
Group H, Code No- 08 (Librarian)
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ലൈബ്രറി സയന്‍സ്/ഇന്‍ഫൊര്‍മേഷന്‍ സയന്‍സ് ഡോക്യുമെന്‍റേഷനില്‍ ബിരുദം അല്ലെങ്കില്‍ കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ലൈബ്രറി സയന്‍സ്/ഇന്‍ഫൊര്‍മേഷന്‍ സയന്‍സ് ഡോക്യുമെന്‍റേഷനില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി. ലൈബ്രേറിയനായി മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം (എസ്സി/എസ്ടി വിഭാഗക്കാര്‍ക്കു രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം മതി)
Group I, Code No- 09 (Generalist)
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തരബിരുദം.
ശമ്പളനിരക്ക്, ആനുകൂല്യങ്ങള്‍, ഓണ്‍ലൈന്‍ അപേക്ഷ, അപേക്ഷാഫീസ്, തെരഞ്ഞെടുപ്പ് തുടങ്ങിയ വിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.orientalinsurance.org.in  എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.
Rate This News :
Latest News