Wednesday, May 23, 2012   6:42 PM IST
Vaartha BlogRSS
Loading
surfing goat
Published : Wednesday, February 01, 2012
|
  
Text Size
കാലിഫോര്‍ണിയയിലെ പിസ്മോ ബീച്ചില്‍ കഴിഞ്ഞ ദിവസമൊരു അപൂര്‍വ അതിഥി സര്‍ഫിങ്ങിനെത്തി. വലിയ തിരയിലും ചെറിയ തിരയി ലും ഒരേ പോലെ ബാലന്‍സ് ചെയ്തു സര്‍ഫ് ചെയ്തു കക്ഷി. ഒടുവില്‍ വിജയകരമായി സര്‍ഫിങ് പൂര്‍ത്തിയാക്കിയപ്പോള്‍ കരയില്‍ക്കയറി തന്‍റെ ഉടമ ഡയ്ന മക്ഗ്രിഗറിനെ ചുംബിക്കാനും മറന്നില്ല. സര്‍ഫിങ്ങിലൂടെ ബിച്ചിലുണ്ടായിരുന്നവരെ അത്ഭുതപ്പെടുത്തിയതൊ രു ആടാണ്. ഡയ്നയുടെ പെറ്റ് ഗോട്ട്. കൃത്യമായി ബാലന്‍സ് ചെയ്തായിരുന്നു ആടിന്‍റെ തിരകളി ലെ സഞ്ചാരം. ആടിന്‍റെ സര്‍ഫിങ് എന്തായാലും ഇന്‍റര്‍നെറ്റില്‍ ഹിറ്റായിക്കഴിഞ്ഞു.

ആടാണെങ്കിലും സുരക്ഷയുടെ കാര്യത്തില്‍ വീഴ്ച വരുത്തരുത ല്ലോ, തന്‍റെ ഉടമയുടെ പിറന്നാളിന്‍റെ ഭാഗമായി ഈ സാഹസത്തി നു മുതിരുമ്പോള്‍ മഞ്ഞ നിറത്തിലുള്ള ലൈഫ് ജാക്കറ്റും ധരിച്ചിരു ന്നു. അവള്‍ നന്നായി സര്‍ഫ് ചെയ്തു, ഒന്നോ രണ്ടോ തിരകളില്‍ വളരെ രസകരമായിതന്നെ ബാലന്‍സ് ചെയ്തു. എന്തായാലും വിജയകരമായി പൂര്‍ത്തിയാക്കാനാ യി എന്നു പറയുന്നു ഉടമ ഡയ്ന. സര്‍ഫിങ് ബോര്‍ഡില്‍ കയറാനും കാലുകള്‍ ബാലന്‍സ് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ വെച്ചു കൊടുക്കാനും മാത്രമേ ഡയ്ന സഹായിച്ചുള്ളൂ. സര്‍ഫിങ്ങൊക്കെ തനിച്ചു തന്നെയായിരുന്നു ചെയ്തത്.

ഡയ്നയും ആടും തമ്മിലുള്ള സൗഹൃദത്തിന്‍റെ കഥയും അതീവരസകരം. പൂന്തോട്ടത്തിലെ കള തിന്നുതീര്‍ക്കാനൊരു ആടിനെ മേടിച്ചതായിരുന്നു ഡയ്ന. ഓരോ ദിവസം ചെല്ലുന്തോറും ഡയ്നക്ക് ആടിനോടുള്ള അടുപ്പം വര്‍ധിച്ചു. അവസാനം ഡയ്നയുടെ ഏറ്റവുമടുത്ത പെറ്റായി മാറി ആട്. ഡയ്ന പോകുന്നയിടത്തെല്ലാം ആടിനേയും കൊണ്ടു പോയി തുടങ്ങി. ഷോപ്പിങ്ങിനു പോകുമ്പോ ഴും രാത്രി കറങ്ങാന്‍ പോകുമ്പോ ഴും ആട് സഹയാത്രികനായി. ബൈക്കിലാണു സഞ്ചാരമെങ്കി ലും ആടിനെ പിന്നിലെ സീറ്റില്‍വച്ചു കെട്ടി സുരക്ഷിതമായി ഇരുത്തും. സര്‍ഫിങ് വിജയകരമായി പൂര്‍ത്തിയാക്കിയന്‍റെ സന്തോഷത്തിലാണു ആടും ഡയ്നയും.
Rate This News :
Latest News