ഹോണ്ട ബ്രിയോ ഡീസല്‍
Published : Wednesday,
February 01,
2012
ഹോണ്ടയുടെ ജനപ്രിയ മോഡല്‍ ബ്രിയോയുടെ ഡീസല്‍ വേരിയന്‍റ് ഉടന്‍ വിപണിയിലെത്തും. ഡീസല്‍ മോഡലുകളുടെ കുറവിനെത്തുടര്‍ന്ന് ഈ സാമ്പത്തിക വര്‍ഷം ആദ്യ ഒമ്പതുമാസം കമ്പനിയുടെ വില്‍പ്പന 27% കുറഞ്ഞിരുന്നു. പെട്രോള്‍ വിലവര്‍ധന ഡീസല്‍ കാറുകളുടെ ഡിമാന്‍ഡ് 26% കൂട്ടിയിരുന്നു. ഇതു മുതലെടുക്കാന്‍ കൂടുതല്‍ ഡീസല്‍ വേരിയന്‍റുകള്‍ വിപണിയിലെത്തിക്കുമെന്നു ഹോണ്ട.
സിറ്റി സെഡാന്‍, ജാസ് എന്നിവയുടെ ഡീസല്‍ വേരിയ ന്‍റുകളും പുറത്തിറക്കും. 2013ല്‍ ഡീസല്‍ മോഡലുകള്‍ പുറത്തിറക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. ഡീസല്‍ മോഡലുകളുള്ള ഫോക്സ്വാഗണും ടൊയോട്ടയും ഹോണ്ടയ്ക്കു വിപണിയില്‍ തിരിച്ചടി നല്‍കുന്നതാണു തീരുമാനം പൊടുന്നനെ മാറ്റാന്‍ കാരണം. 1995ല്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിയ ഹോണ്ടയ്ക്ക് ഇതുവരെ ഡീസല്‍ മോഡലുകള്‍ പുറത്തിറക്കാന്‍ കഴിഞ്ഞിട്ടില്ല.
2011 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തു വിറ്റ കാറുകളില്‍ 60 ശതമാനവും ഡീസല്‍ മോഡലുകളാണ്. പെട്രോള്‍ കാറുകളുടെ വില്‍പ്പനയില്‍ 18% ഇടിവുണ്ടായപ്പോള്‍ ഡീസല്‍ കാറുകളുടെ വില്‍പ്പന 26% വര്‍ധിച്ചു. ഈ സാഹചര്യം മുതലാക്കാന്‍ ഹോണ്ടയ്ക്കു കഴിഞ്ഞില്ല.
Close...
Maximum Character Allowed -
4000