Wednesday, May 23, 2012   6:44 PM IST
Vaartha BlogRSS
Loading
ഇരുതുള്ളി പുഴയോര ശുചീകരണ പ്രവൃത്തി
Published : Wednesday, February 01, 2012
|
  
Text Size
താമരശേരി

ഇരുതുള്ളി പുഴയോരത്ത് താമരശേരി, ഓമശേരി പഞ്ചായത്തുകളില്‍പ്പെട്ട അമ്പലമുക്ക്, കരിങ്ങമണ്ണ, പുവ്വോട് പ്രദേശങ്ങള്‍ മാലിന്യ-രോഗ മുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. അമ്പലമുക്ക് ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷത്തെ കര്‍മപരിപാടികളാണ് നടപ്പിലാക്കുന്നത്.

കര്‍മ പദ്ധതിയുടെ ഉദ്ഘാടനം വി.എം. ഉമ്മര്‍ എംഎല്‍എയും പുഴശുചീകരണം പ്രൊഫ. ശോഭീന്ദ്രനും നിര്‍വഹിച്ചു. വാര്‍ഡ് അംഗം എന്‍.പി. റസീന അധ്യക്ഷത വഹിച്ചു. താമരശേരി പഞ്ചായത്ത് പ്രസിഡന്‍റ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഓമശേരി പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. കോമളവല്ലി, എ. അരവിന്ദന്‍, കെ.വി. മുഹമ്മദ്, ഇ.കെ. സുഹറ, അഡിഷണല്‍ എസ്ഐ രവീന്ദ്രന്‍, ഡോ. സി.പി. ജമാല്‍, കെ.പി. കുഞ്ഞഹമ്മദ്, അഷ്റഫ് കൂടത്തായി എന്നിവര്‍ പ്രസംഗിച്ചു.
Rate This News :
Latest News